നഷ്ടങ്ങൾ മാത്രം നൽകുന്ന യുദ്ധങ്ങൾ.. ലോകനഗരങ്ങളിൽ യുദ്ധവിരുദ്ധ റാലികൾ

നരക യാതനകളിലൂടെ കടന്നു പോകുന്ന ആ സമൂഹത്തിന് മേൽ പ്രയോഗിക്കാനായി ഇസ്രയേലിന് ആയുധം നൽകുന്നത് ഉടൻ നിർത്തണമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ

നഷ്ടങ്ങൾ മാത്രം നൽകുന്ന യുദ്ധങ്ങൾ.. ലോകനഗരങ്ങളിൽ യുദ്ധവിരുദ്ധ റാലികൾ
നഷ്ടങ്ങൾ മാത്രം നൽകുന്ന യുദ്ധങ്ങൾ.. ലോകനഗരങ്ങളിൽ യുദ്ധവിരുദ്ധ റാലികൾ

ജറുസലേം: ഗാസയിൽ തുടർന്നുകൊണ്ടിരിക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ലണ്ടനിൽ 40,000 ഏറെപ്പേർ പങ്കെടുത്ത യുദ്ധവിരുദ്ധ റാലി നടന്നു. ന്യൂയോർക്ക് സിറ്റി, വാഷിങ്ടൻ, പാരിസ്, ബർലിൻ, റോം, മനില, മെക്സിക്കോ സിറ്റി, ‌‌കേപ് ടൗൺ, ജക്കാർത്ത, ടോക്കിയോ, സിഡ്നി തുടങ്ങിയ നഗരങ്ങളിലും പലസ്തീൻ അനുകൂല റാലികൾ നടന്നു.

ആയുധം നൽകില്ലെന്ന് ഫ്രാൻസ്; അപമാനമെന്ന് നെതന്യാഹു

EMMANUEL MACRONE -BENJAMIN NETHANYAHU

എല്ലാം നഷ്ട്ടപെട്ട ഒരു ജനതയാണ് ഗാസ. നരക യാതനകളിലൂടെ കടന്നു പോകുന്ന ആ സമൂഹത്തിന് മേൽ പ്രയോഗിക്കാനായി ഇസ്രയേലിന് ആയുധം നൽകുന്നത് ഉടൻ നിർത്തണമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ആവശ്യപ്പെട്ടു. അടിയന്തരമായി തന്നെ വെടിനിർത്തൽ വേണമെന്നും ഫ്രാൻസ് ഇസ്രയേലിനു ആയുധം നൽകുന്നില്ലെന്നും ഫ്രഞ്ച് റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിൽ മക്രോ വ്യക്തമാക്കി. അതേസമയം ഫ്രഞ്ച് പ്രസിഡന്റിന്റെ നിലപാട് അപമാനകരമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു.

Also Read: നീളുന്ന യുദ്ധദിനങ്ങൾ… ഇസ്രയേൽ – ഹമാസ് സംഘർഷത്തിന് ഒരു വർഷം

തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ ലബനനിലും ഗാസയിലും ഉടൻ വെടിനിർത്തണമെന്നു ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. തെക്കൻ ലബനനിൽ പലായനം ചെയ്യുന്ന ജനങ്ങൾക്കുവേണ്ടി പ്രാർഥിക്കാനും വിശ്വാസികളോട് ആഹ്വാനം ചെയ്തു. ലബനനിൽ നടത്തുന്ന തുടർച്ചയായ ബോംബാക്രമണങ്ങൾ രാജ്യാന്തര നിയമങ്ങൾ ലംഘിച്ചുള്ളതാണെന്ന് യുഎൻ അഭയാർഥി വിഭാഗം മേധാവി ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു.

Top