ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിന് മുമ്പ് പ്രതികരണവുമായി വാഷിംഗ്ടണ്‍ സുന്ദര്‍

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിന് മുമ്പ് പ്രതികരണവുമായി വാഷിംഗ്ടണ്‍ സുന്ദര്‍
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിന് മുമ്പ് പ്രതികരണവുമായി വാഷിംഗ്ടണ്‍ സുന്ദര്‍

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിന് മുമ്പ് പ്രതികരണവുമായി ഇന്ത്യന്‍ താരം വാഷിംഗ്ടണ്‍ സുന്ദര്‍. നിര്‍ണായക സാഹചര്യങ്ങളില്‍ വിജയിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് സുന്ദര്‍ പ്രതികരിച്ചു. തീര്‍ച്ചയായും വലിയ ടൂര്‍ണമെന്റുകളാണ് വരാനിരിക്കുന്നത്. ഇതുപോലുള്ള സാഹചര്യങ്ങള്‍ ഇനിയും ഉണ്ടായേക്കും. ഇത്തരം സ്പിന്‍ ട്രാക്കുകളില്‍ വിജയിക്കാനായി ഇന്ത്യന്‍ ടീം അറിഞ്ഞിരിക്കണമെന്നും സുന്ദര്‍ പ്രതികരിച്ചു.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഇതുവരെ സംഭവിച്ചത് എന്തായാലും അതില്‍ നിന്ന് തിരിച്ചുവരണം. മൂന്നാം ഏകദിനത്തില്‍ വിജയിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധ. സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച രീതിയില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീമിനറിയാം. ഇതുപോലുള്ള പിച്ചുകളില്‍ ഒരുപാട് തവണ ഇന്ത്യന്‍ താരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇന്ത്യയിലും സമാന സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകള്‍ നിരവധിയുണ്ട്. ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം നടത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിയുമെന്നും സുന്ദര്‍ വ്യക്തമാക്കി.

ഇന്ന് ഉച്ചയ്ക്ക് 2.30നാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിന മത്സരം നടക്കുക. ആദ്യ ഏകദിനം ടൈയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ശ്രീലങ്ക വിജയിച്ചു. ഇന്നത്തെ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയ്‌ക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ലങ്കന്‍ ടീം.

Top