CMDRF

‘നാക്’ റാങ്കിങ്ങിൽ ഇനി മാലിന്യ സംസ്കരണവും മാനദണ്ഡം

2025 മാർച്ചോടെ കേരളം മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനം

‘നാക്’ റാങ്കിങ്ങിൽ ഇനി മാലിന്യ സംസ്കരണവും മാനദണ്ഡം
‘നാക്’ റാങ്കിങ്ങിൽ ഇനി മാലിന്യ സംസ്കരണവും മാനദണ്ഡം

തിരുവനന്തപുരം: കോളേജുകളെ ഹരിത ക്യാമ്പസുകളാക്കാനുള്ള നിർദേശം മുന്നോട്ടുവെച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ‘നാക്’ റാങ്കിങ്ങിന് മാലിന്യ സംസ്കരണവും മാനദണ്ഡമാകും. നിലവിൽ മൂന്ന് , അഞ്ച് ,ഏഴ് ,ഒമ്പത് ക്ലാസ് പാഠപുസ്തകങ്ങളിൽ മാലിന്യ സംസ്കരണം പഠന വിഷയമാണ്. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രായോഗിക പ്രവർത്തനവും മാലിന്യ സംസ്കരണ മേഖലയിലെ ഏജൻസികളിൽ ഇന്റേൺഷിപ്പും നൽകും. 2025 മാർച്ചോടെ കേരളം മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനം. ഇതിന്റെ ഭാഗമായി മാലിന്യ സംസ്കരണം കുറ്റമറ്റതാക്കാൻ കുട്ടികളും യുവാക്കളും കൈകോർത്ത് പ്രവർത്തിക്കും.

മാലിന്യ ഉൽപ്പാദനം വൻതോതിൽ ഉള്ള ഇടങ്ങൾ , ടൗണുകൾ ,കച്ചവടസ്ഥാപനങ്ങൾ , സ്കൂളുകൾ , ഓഫീസുകൾ ,ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുകയും പോരായ്മകൾ കണ്ടെത്തുകയും ചെയ്യും. ചെക്ക് പോസ്റ്റുകളിലെ പരിശോധന കർശനമാക്കുകയും മാതൃകാപരമായി പ്രവർത്തിക്കുന്നവയെ ഹരിത ചെക്ക് പോസ്റ്റുകളാക്കുകയും ചെയ്യും.നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നം സൂക്ഷിക്കുന്നത് കണ്ടെത്തിയാൽ നപടിയുണ്ടാകും.

Also Read: നിവിൻ പോളിക്കെതിരായ പരാതി; യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച യൂട്യൂബർമാർക്കെതിരെ കേസ്

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കം സെപ്റ്റംബർ 30 -നകം പൂർത്തിയാക്കും. മാർച്ച് 8 -നോടകം നൂറുശതമാനം അയൽക്കൂട്ടങ്ങളെയും ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിക്കും.

ടൂറിസം കേന്ദ്രങ്ങളെ മാർച്ച് 30നകവും ഓഫീസുകളെ ജനുവരി 26നകവും ഹരിത മേഖലയാക്കും. ഡിസംബർ 31ന് മാർക്കറ്റുകളും പൊതുസ്ഥലങ്ങളും ശുചിത്വ മേഖലയായി മാറും. ജനുവരി 26നകം ടൗണുകൾ സമ്പൂർണ ശുചിത്വമുള്ളവയായി പ്രഖ്യാപിക്കും. ഡിസംബർ 31 – ന് ഹരിത വിദ്യാലയ പ്രഖ്യാപനം നിർവഹിക്കും.

Top