കാലിഫോർണിയ: പുതിയൊരു ഛിന്നഗ്രഹം കൂടി ഭൂമിക്കരികിലൂടെ പാഞ്ഞടുക്കുന്നു. ഒരു ബഹുനില കെട്ടിടത്തിൻറെ വലിപ്പമുള്ള ഈ ചിന്നഗ്രഹത്തിന്റെ പേര് 2006 ഡബ്ല്യൂബി എന്നാണ്. വലിപ്പം കൊണ്ട് പേടി തോന്നുമെങ്കിലും അത്ര കണ്ട് പേടിക്കേണ്ടതില്ലെന്നാണ് നാസയുടെ ജെറ്റ് പ്രൊപൽഷ്യൻ ലബോററ്ററി മുന്നറിയിപ്പ്.
കാറ്റലീന സ്കൈ സർവേ 2006ലാണ് ഈ നിയർ-എർത്ത് ഒബ്‌ജെക്റ്റിനെ കണ്ടെത്തിയത്. 310 അടി അഥവാ ഏകദേശം 94.488 മീറ്ററാണ് ഈ ഛിന്നഗ്രഹത്തിൻറെ വ്യാസം. നവംബർ 26 ന് കടന്നുപോകുന്ന 2006 ഡബ്ല്യൂബി ഏറ്റവും അടുത്തെത്തുമ്പോൾ പോലും ഛിന്നഗ്രഹവും ഭൂമിയും തമ്മിൽ 554,000 മൈൽ അകലമുണ്ടാകും. അതുകൊണ്ട് ഈ ബഹുനില കെട്ടിടത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹത്തെ ഒട്ടും ഭയക്കേണ്ട കാര്യമില്ല.