തിരുവനന്തപുരം∙ കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിനു മർദ്ദനമേറ്റ സംഭവത്തിൽ ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച എംഎല്‍എമാര്‍ക്കും കെഎസ്‌യു നേതാക്കള്‍ക്കുമെതിരെ കേസെടുത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രവര്‍ത്തകര്‍ എംജി റോഡ് ഉപരോധിച്ചു. പൊലീസ് സ്‌റ്റേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ട് എം.വിന്‍സെന്റ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പൊലീസുകാരെ കല്ലെറിഞ്ഞുവെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നുമാണ് എഫ്‌ഐആറിലുള്ളത്.
കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് അര്‍ധരാത്രി ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായാണ് എംഎല്‍എമാര്‍ സ്‌റ്റേഷനിലെത്തിയത്.