CMDRF

ജലരാജക്കന്മാരെ ഇന്നറിയാം

ജലരാജക്കന്മാരെ കണ്ടെത്താനുള്ള ഫൈനല്‍ മത്സരങ്ങള്‍ വൈകിട്ട് 3.45 മുതലാണ് ആരംഭിക്കുക.

ജലരാജക്കന്മാരെ ഇന്നറിയാം
ജലരാജക്കന്മാരെ ഇന്നറിയാം

ആലപ്പുഴ: വള്ളം കളിയുടെ ആവേശത്തിലാണ് എല്ലാവരും. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പുന്നമടക്കായലില്‍ ഇന്ന് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്. അത്യധികം ആവേശത്തോടെയാണ് എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഇന്ന് തുടക്കമായത്.

കൃത്യമായ മത്സര ക്രമം പാലിച്ചുകൊണ്ടാണ് ഇത്തവണ ജലമേള നടക്കുന്നത്. ഉച്ചയ്ക്ക് മുമ്പായി ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരത്തോടെയാണ് വള്ളംകളിക്ക് തുടക്കമായത്. ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെ നെഹ്‌റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായി.

Also Read: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി; ഇന്ന് ആവേശപ്പോര്

ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരമാണിനി നടക്കാനുള്ളത്. ജലരാജക്കന്മാരെ കണ്ടെത്താനുള്ള ഫൈനല്‍ മത്സരങ്ങള്‍ വൈകിട്ട് 3.45 മുതലാണ് ആരംഭിക്കുക. അഞ്ച് ഹീറ്റ്‌സ് മത്സരങ്ങളിലായി 20 ചുണ്ടന്‍ വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. മന്ത്രി പതാക ഉയര്‍ത്തിയതിനുശേഷം ഹീറ്റ്‌സ് മത്സരത്തിനായി ചുണ്ടന്‍ വള്ളങ്ങള്‍ ട്രാക്കിലേക്ക് നീങ്ങി തുടങ്ങി.

Top