കൊച്ചി: വാട്ടര്‍ മെട്രോകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഫോര്‍ട്ട് കൊച്ചിക്ക് സമീപത്താണ് അപകടമുണ്ടായത്. എന്നാൽ വാട്ടര്‍ മെട്രോകള്‍ തമ്മിലുണ്ടായ കൂട്ടിയിടിയില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് തിരികെ ഹൈകോര്‍ട്ട് ടെര്‍മിനേലിലേക്ക് വരികയായിരുന്ന മെട്രോയും ഫോര്‍ട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന മെട്രോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് തിരികെ ഹൈകോര്‍ട്ട് ടെര്‍മിനേലിലേക്ക് വരുകയായിരുന്ന മെട്രോ പിറകോട്ടെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കഴിഞ്ഞ ദിവസം അഗ്നിസുരക്ഷാ സംവിധാനം പരിശോധിക്കുന്നതിടെയുണ്ടായ സാങ്കേതിക തകരാര്‍ മൂലം കടവന്ത്ര മെട്രോ സ്റ്റേഷനില്‍ അലാറം മുഴങ്ങിയിരുന്നു. ഇതിനിടെ യാത്രക്കാര്‍ പരിഭ്രാന്തരാവുന്ന സാഹചര്യവും ഉണ്ടായി. രണ്ട് മിനിറ്റില്‍ താഴെ മാത്രമാണ് ഇത്തരത്തിൽ അലാറം മുഴങ്ങിയത്. തകരാര്‍ ഉടന്‍ പരിഹരിച്ച ശേഷം യാത്രക്കാരെ അനൗണ്‍സ്മെന്റ് നടത്തി സ്റ്റേഷന്‍ സുരക്ഷിതമാണെന്ന് അറിയിക്കുകയായിരുന്നു.
Also Read : പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ്; അന്വേഷണം പ്രഖ്യാപിച്ചു
രണ്ട് മെട്രോകളും തമ്മില്‍ കൂട്ടിയിടിച്ചതിനിടെ എമര്‍ജന്‍സി അലാറം മുഴങ്ങുകയും തൊട്ടുപിന്നാലെ മെട്രോയുടെ എമര്‍ജന്‍സി ഡോര്‍ തനിയേ തുറക്കുകയും ചെയ്തു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായെങ്കിലും ജീവനക്കാര്‍ യാത്രക്കാരെ സമാധാനിപ്പിക്കുകയായിരുന്നു.