CMDRF

പൂനെയിൽ വാട്ടർ ടാങ്ക് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു; 7 പേർക്ക് പരുക്ക്

ടാങ്കിൻ്റെ അവശിഷ്ടങ്ങൾ വന്നിടിച്ചും ഇതിനടിയിൽ പെട്ടുമാണ് മരണം സംഭവിച്ചത്

പൂനെയിൽ വാട്ടർ ടാങ്ക് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു; 7 പേർക്ക് പരുക്ക്
പൂനെയിൽ വാട്ടർ ടാങ്ക് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു; 7 പേർക്ക് പരുക്ക്

മുംബൈ: മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാഡിലെ ഭോസാരി പ്രദേശത്ത് വാട്ടർ ടാങ്ക് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു. ഏഴുപേർക്ക് പരുക്കേറ്റു. അപകടസമയത്ത് ടാങ്കിന് സമീപം ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മരിച്ചവരെല്ലാം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. പരുക്കേറ്റവരെ സമീപത്തെ ആശിപത്രിയിൽ പ്രവേശിപ്പിച്ചു.

ടാങ്കിൻ്റെ അവശിഷ്ടങ്ങൾ വന്നിടിച്ചും ഇതിനടിയിൽ പെട്ടുമാണ് മരണം സംഭവിച്ചത്. നിർമാണ കമ്പനിയിലെ തൊഴിലാളികളായ ബിഹാർ, ജാർഖണ്ഡ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ പൊലീസും കോർപറേഷൻ അധികൃതരും അന്വേഷണം തുടങ്ങി.

Top