വയനാട് മൂന്നാനക്കുഴിയില്‍ വീണ കടുവയെ പുറത്തെത്തിച്ചു

വയനാട് മൂന്നാനക്കുഴിയില്‍ വീണ കടുവയെ പുറത്തെത്തിച്ചു

കല്‍പ്പറ്റ: വയനാട് മൂന്നാനക്കുഴിയില്‍ കിണറ്റില്‍ വീണ കടുവയെ പുറത്തെത്തിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കിണറ്റിലെ പടവുകളില്‍ നിലയുറപ്പിച്ച കടുവയെ വിജയകരമായി വലയിലാക്കി പുറത്തെത്തിച്ചത്.

കടുവയെ കിണറിന് പുറത്തെത്തിച്ചശേഷം മയക്കുവെടി വെച്ചാണ് കൂട്ടിലാക്കിയത്. വെറ്ററിനറി ഡോക്ടര്‍ അജേഷ് മോഹന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് നേതൃത്വം നല്‍കിയത്.

കാക്കനാട്ട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റില്‍ ബുധനാഴ്ച രാവിലെയാണ് കടുവയെ കണ്ടത്. ചൊവ്വാഴ്ച രാത്രിയോടെയാവാം കടുവ വീണതെന്നാണ് നിഗമനം.

Top