CMDRF

വയനാട് ദുരന്തം; ദുരിതബാധിതരായവര്‍ക്ക് വീട്ടുപകരണങ്ങള്‍ നല്‍കുമെന്ന് പിട്ടാപ്പിള്ളില്‍ ഏജന്‍സിസ്

വയനാട് ദുരന്തം; ദുരിതബാധിതരായവര്‍ക്ക് വീട്ടുപകരണങ്ങള്‍ നല്‍കുമെന്ന് പിട്ടാപ്പിള്ളില്‍ ഏജന്‍സിസ്
വയനാട് ദുരന്തം; ദുരിതബാധിതരായവര്‍ക്ക് വീട്ടുപകരണങ്ങള്‍ നല്‍കുമെന്ന് പിട്ടാപ്പിള്ളില്‍ ഏജന്‍സിസ്

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതബാധിതരായവര്‍ക്ക് വീട്ടുപകരണങ്ങള്‍ നല്‍കുമെന്ന് പിട്ടാപ്പിള്ളില്‍ ഏജന്‍സിസ് . ആദ്യഘട്ടമെന്ന നിലയില്‍ 100 കുടുംബങ്ങള്‍ക്ക് അടുക്കളയില്‍ അടക്കം ആവശ്യമുള്ള വീട്ടുപകരണങ്ങള്‍ നല്‍കുമെന്ന് പിട്ടാപ്പിള്ളില്‍ ഏജന്‍സിസ് എം ഡി പീറ്റര്‍ പോള്‍ പറഞ്ഞു. ഇതിന് പുറമെ പിട്ടാപ്പിള്ളില്‍ ഗ്രൂപ്പിന്റെ 79 ബ്രാഞ്ചുകളിലും പ്രത്യേക ബോക്‌സ് സ്ഥാപിക്കും.

ഇവിടെ എത്തുന്ന ഉപഭോക്താക്കള്‍ എന്തെങ്കിലും ഉത്പന്നങ്ങള്‍ വാങ്ങി നല്‍കാന്‍ തയാറായാല്‍ അവ ഉത്തരവാദിത്തപ്പെട്ടവരെ ഏല്‍പ്പിച്ച് ദുരിതബാധിതരിലേക്ക് എത്തിക്കാനുള്ള പദ്ധതിയുമുണ്ട്. പ്രഷര്‍ കുക്കര്‍, പാനുകള്‍ അടക്കം 100 കുടുംബങ്ങള്‍ക്ക് ആവശ്യമായ അടുക്കള ഉപകരണങ്ങള്‍ നല്‍കുമെന്നും പീറ്റര്‍ പോള്‍ പറഞ്ഞു.

Top