വയനാട് ദുരന്തം: കേന്ദ്ര സഹായം ലഭിക്കുന്നതുമായ ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിൽ

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുക്കാത്തതിന് പിന്നാലെയാണ് കേസ് പരിഗണിക്കുന്നത്

വയനാട് ദുരന്തം: കേന്ദ്ര സഹായം ലഭിക്കുന്നതുമായ ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിൽ
വയനാട് ദുരന്തം: കേന്ദ്ര സഹായം ലഭിക്കുന്നതുമായ ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിൽ

കൊച്ചി: വയനാട് ദുരന്തത്തിന് കേന്ദ്ര സഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. വയനാട് ദുരന്തത്തിന് കേന്ദ്രം പ്രത്യേക സഹായം നൽകിയില്ലെന്ന് സംസ്ഥാന ദുരിന്ത നിവാരണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുക്കാത്തതിന് പിന്നാലെയാണ് കേസ് പരിഗണിക്കുന്നത്. വയനാട് ലോക സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പുനരധിവാസത്തെ ബാധിക്കരുതെന്ന് കോടതി നിര്‍ദേശം നൽകി. ദുരിതബാധിതർ സമര മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ കേസ് പരിഗണിക്കുന്നത് നിര്‍ണായകമാണ്.

Also Read: വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി

ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചിരുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ബാക്കിയുണ്ടായിരുന്ന 782.99 കോടി രൂപ മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിത പ്രദേശത്ത് മാത്രമായി ഉപയോഗിക്കേണ്ടതല്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.

Top