വയനാട് ദുരന്തം;100 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം: യെനെപോയ കല്‍പിത സര്‍വകലാശാല

വയനാട് ദുരന്തം;100 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം: യെനെപോയ കല്‍പിത സര്‍വകലാശാല
വയനാട് ദുരന്തം;100 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം: യെനെപോയ കല്‍പിത സര്‍വകലാശാല

കോഴിക്കോട്: വയനാട് ദുരന്ത ബാധിതരായ 100 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് യെനെപോയ കല്‍പിത സര്‍വകലാശാല. ദുരന്ത ബാധിത കുടുംബങ്ങളില്‍ പെട്ട തെരഞ്ഞെടുക്കപ്പെടുന്ന അര്‍ഹരായ 100 വിദ്യാര്‍ഥികള്‍ക്കുവരെ സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് യേനെപോയ കല്‍പിത സര്‍വകലാശാല ചാന്‍സലര്‍ അബ്ദുല്ലക്കുഞ്ഞി അറിയിച്ചു.

എംബിബിഎസ്, ബിഡിഎസ്, ഫിസിയോ തെറാപ്പി, നഴ്‌സിങ്, എന്‍ജിനിയറിങ്, തുടങ്ങി വിവിധ മെഡിക്കല്‍ – പാരാമെഡിക്കല്‍ പ്രഫഷണല്‍ ബിരുദ കോഴ്‌സുകളില്‍ ഉള്‍പ്പെടെയാണ് സൗജന്യ വിദ്യാഭ്യാസം നല്‍കുക. ദുരന്ത ബാധിത കുടുംബങ്ങളിലെ നിലവില്‍ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, യെനെപോയ സര്‍വകലാശാല വാഗ്ദാനം ചെയ്യുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യത നേടുന്ന മുറക്ക് അവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കും.

യെനെപോയ കല്‍പിത സര്‍വകലാശാലക്കം യേനെപോയ ഗ്രൂപ്പിനും കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലായിരിക്കും ഇവര്‍ക്ക് പ്രവേശനം നല്‍കുക. ഫീസ്, ഭക്ഷണം, താമസം തുടങ്ങിയവയെല്ലാം സൗജന്യമായി ലഭ്യമാക്കും. സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ച് ഏറ്റവും അര്‍ഹരായവരെ കണ്ടെത്തി സൗജന്യ വിദ്യാഭ്യസം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് യേനെപോയ അധികൃതര്‍ വ്യക്തമാക്കി.

Top