വയനാട് ദുരന്തം: മണ്ണിനടിയില്‍ ജീവന്റെ സാന്നിധ്യം

വയനാട് ദുരന്തം: മണ്ണിനടിയില്‍ ജീവന്റെ സാന്നിധ്യം
വയനാട് ദുരന്തം: മണ്ണിനടിയില്‍ ജീവന്റെ സാന്നിധ്യം

വയനാട്: മുണ്ടക്കൈയില്‍ മണ്ണിനടിയില്‍ ജീവന്റെ സാന്നിധ്യം ഉണ്ടെന്ന് റഡാര്‍ സിഗ്‌നലുകള്‍ ലഭിച്ചു. 8 മീറ്റര്‍ താഴെയായാണ് സിഗ്‌നലുകള്‍ ലഭിച്ചത്.പൊളിഞ്ഞുകിടക്കുന്ന കടകള്‍ക്കടിയിലായാണ് സിഗ്‌നല്‍ ലഭിച്ചിരിക്കുന്നത്. സൂചനകളില്‍ വ്യക്തത വരുത്തുന്നതിനായി പല തവണ പരിശോധന നടത്തിയെങ്കിലും വീണ്ടും അതേ സിഗ്‌നലുകള്‍ ലഭിക്കുകയായിരുന്നു.

ജീവന്റെ സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട് എങ്കിലും അത് മനുഷ്യനാണോ എന്ന് ഉറപ്പിക്കാറായിട്ടില്ല എന്നാണ് ലഭിക്കുന്ന പ്രാഥമികവിവരം. മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ അഥവാ ഹ്യൂമൻ റെസ്‌ക്യൂ റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഒരിടത്ത് സിഗ്നൽ ലഭിച്ചത്.

കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവന്റെ ഒരു കണികയെങ്കിലുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും. ഇതനുസരിച്ച് സിഗ്നൽ ലഭിച്ച സ്ഥലത്ത് ഇപ്പോൾ ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധന തുടരുകയാണ്.

Top