വയനാട് ദുരന്തം: ബാധിതർക്ക് 7.65 കോടി രൂപ അനുവദിച്ച് റവന്യൂ വകുപ്പിൻറെ ഉത്തരവ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ധനകാര്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്ന് വയനാട് കലക്ടർക്ക് 7.65 കോടി രൂപ അനുവദിച്ചാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.

വയനാട് ദുരന്തം: ബാധിതർക്ക് 7.65 കോടി രൂപ അനുവദിച്ച് റവന്യൂ വകുപ്പിൻറെ ഉത്തരവ്
വയനാട് ദുരന്തം: ബാധിതർക്ക് 7.65 കോടി രൂപ അനുവദിച്ച് റവന്യൂ വകുപ്പിൻറെ ഉത്തരവ്

തിരുവനന്തപുരം: വയനാട് മേപ്പാടിയിൽ ഉണ്ടായ മഹാ ഉരുൾപൊട്ടലിലെ ദുരന്ത ബാധിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 7.65 കോടി രൂപ അനുവദിച്ച് റവന്യൂ വകുപ്പിൻറെ ഉത്തരവ്. ചെലവിന് മൂന്നു കോടി രൂപ കൂടി ആവശ്യമുണ്ടെന്ന് വയനാട് കലക്ടർ ആവശ്യപ്പെട്ടിരുന്നു. വയനാട് കലക്ടറുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന തുകയിൽ നിന്ന് 4.65 കോടി രൂപ നേരത്തെ ചെലവഴിച്ചിരുന്നു.

Also Read: ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന്റെ ചില്ലുകൾ തകർന്നു

വയനാട് കളക്ടർ നടപടി സ്വീകരിച്ച് സർക്കാരിനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ധനകാര്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്ന് വയനാട് കലക്ടർക്ക് 7.65 കോടി രൂപ അനുവദിച്ചാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.

Top