തൃശ്ശൂര്‍: വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടിരൂപ നല്‍കി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍. തുക മേയര്‍ എം കെ വര്‍ഗ്ഗീസ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി. അടിയന്തിരമായി സഹായമെത്തിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഐക്യകണ്‌ഠേന തീരുമാനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് ചെക്ക് എത്തിച്ചത്.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തിയും ചെക്ക് കൈമാറുന്നതിനായി മേയറോടൊപ്പം ഉണ്ടായിരുന്നു. വിഷയം കൗണ്‍സിലില്‍ അവതരിപ്പിച്ചപ്പോള്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയ എല്ലാ കൗണ്‍സിലര്‍മാരോടും മേയര്‍ നന്ദി രേഖപ്പെടുത്തി.