CMDRF

വയനാടിനൊപ്പം നിൽക്കാൻ റിപ്പോര്‍ട്ടര്‍ ചാനലും; ടൗണ്‍ഷിപ്പിന് 150 ഏക്കര്‍ സ്ഥലം വിട്ടു നല്‍കും

വയനാടിനൊപ്പം നിൽക്കാൻ റിപ്പോര്‍ട്ടര്‍ ചാനലും; ടൗണ്‍ഷിപ്പിന് 150 ഏക്കര്‍ സ്ഥലം വിട്ടു നല്‍കും
വയനാടിനൊപ്പം നിൽക്കാൻ റിപ്പോര്‍ട്ടര്‍ ചാനലും; ടൗണ്‍ഷിപ്പിന് 150 ഏക്കര്‍ സ്ഥലം വിട്ടു നല്‍കും

കല്‍പ്പറ്റ: ഉരുൾപാെട്ടലിൽ ​ദുരിതമനുഭവിക്കുന്ന വയനാടിന് സ്വാന്തനമായി റിപ്പോർട്ടർ ചാനൽ. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തില്‍ പങ്കാളിത്തം വഹിക്കുമെന്നും, ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പ്രൊപ്പോസല്‍ നല്‍കുമെന്നും റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍ അറിയിച്ചു.

‘ടൗണ്‍ഷിപ്പിന് 150 ഏക്കര്‍ സ്ഥലം വിട്ടു നല്‍കും. നൂറോളം വീടുകള്‍ വെച്ചുനല്‍കും. 15 സെന്റില്‍ മൂന്ന് ബെഡ്‌റൂം ഉള്ള വീടുകള്‍ വെച്ചു നല്‍കാനാണ് ആഗ്രഹിക്കുന്നത്. ടൗണ്‍ഷിപ്പ് റിപ്പോര്‍ട്ടര്‍ ടിവിയുടെ നേതൃത്വത്തില്‍ ഉണ്ടാക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയാണ്. ഇക്കാര്യം പ്രൊപ്പോസല്‍ ആയി മുഖ്യമന്ത്രിയെ അറിയിക്കും’, ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.

മുണ്ടക്കൈയെ പുനസൃഷ്ടിക്കേണ്ടതുണ്ട്. മുണ്ടക്കൈയില്‍ മതില്‍ക്കെട്ടുകളുണ്ടായിരുന്നില്ലായെന്നതാണ് പ്രത്യേകത. പുത്തുമലയില്‍ സംഭവിച്ചതുപോലെ കോളനി സംവിധാനം ഉണ്ടാക്കികൊടുക്കരുത്. പല വഴികളുള്ള ടൗണ്‍ഷിപ്പ് ആയിരിക്കണം അത്. ആ പ്രൊജക്ടിന്റെ അകത്ത് എല്ലാവര്‍ക്കും സംഭാവന ചെയ്യാം. എന്റെ പേര് ഉള്‍പ്പെടെ അവിടെ ആര്‍ക്കും അവകാശവാദങ്ങള്‍ ഉണ്ടാവേണ്ടതില്ല. 600 വീടുകള്‍ ഉണ്ടാക്കുകയെന്ന് പറയുന്നത് ഇന്നത്തെ സാഹചര്യത്തില്‍ നമുക്ക് ബുദ്ധിമുട്ടില്ലെന്നും’ ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.

Top