മുണ്ടക്കൈ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത മുഖത്ത് നിര്‍മ്മിച്ച ബെയ്‌ലി പാലത്തിന് സമീപം പുഴയിലെ കുത്തൊഴുക്കില്‍ പെട്ട പശുവിനെ രക്ഷിച്ചു . പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനിടെ കുത്തൊഴുക്കില്‍ പശു കുടുങ്ങുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങള്‍ നടത്തിയ കഠിനാധ്വാനത്തിലൂടെ പശുവിനെ കരയ്ക്ക് കയറ്റി. കുത്തൊഴുക്കില്‍ പല തവണ പുഴയില്‍ മുങ്ങിത്താഴ്ന്ന പശുവിന് പരിക്കേറ്റിട്ടുണ്ട്.