CMDRF

വയനാട് ദുരന്തം; കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകും: മന്ത്രി പി പ്രസാദ്

വയനാട് ദുരന്തം; കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകും: മന്ത്രി പി പ്രസാദ്
വയനാട് ദുരന്തം; കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകും: മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിച്ച കർഷകർക്ക് കൈത്താങ്ങാകാൻ സംസ്ഥാന സർക്കാർ. ദുരിതമനുഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കേന്ദ്ര സഹായം ആവശ്യപ്പെടും. നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തും. ഇതിനായി ചട്ടങ്ങളിൽ ഇളവ് വരുത്തുമെന്നും മന്ത്രി പറഞ്ഞു. നഷ്ടമായ കൃഷിയിടങ്ങൾ എങ്ങനെ വീണ്ടെടുക്കാൻ കഴിയുമെന്ന് പരിശോധിക്കും. പശ്ചിമഘട്ടത്തിൽ കൃഷി എങ്ങനെ നടത്തണമെന്ന് പഠിക്കുമെന്നും മന്ത്രി പറഞ്ഞു.

തരിശ് ഭൂമികൾ കണ്ടെത്തി കൃഷി നടത്താൻ ‘നവോത്ഥാനം പദ്ധതി’ നടപ്പിലാക്കും. സ്ഥലം വിട്ടുനൽകാൻ താൽപര്യം ഉള്ളവരിൽ നിന്നും ഭൂമി കണ്ടെത്തി കൃഷി ചെയ്യാൻ താൽപര്യം ഉള്ള ഗ്രൂപ്പുകൾ വിട്ടുനൽകും. കൃഷി ഭവനുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് നിലവിൽ സംവിധാനമില്ല. ഒരു സിസ്റ്റമാറ്റിക് മെക്കാനിസം കൊണ്ട് വരും. ‘അനുഭവം’ പദ്ധതി ആരംഭിക്കും. കൃഷി ഭവനുകളുടെ അനുഭവം കർഷകർക്ക് രേഖപ്പെടുത്താം. വിപുലമായ കോൾസെന്റർ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള കർഷക ദിനമായ ചിങ്ങം ഒന്നിൻറെ ആഘോഷ പരിപാടികൾ ഒഴിവാക്കും. സംസ്ഥാന തല പരിപാടികൾ ലളിതമായി നടത്തുമെന്നും പി പ്രസാദ് പറഞ്ഞു. കാർഷിക സേവനങ്ങൾ ഏകീകരിക്കാൻ ഒരുക്കുന്ന ‘കതിർ ആപ്പ്’ ചിങ്ങം ഒന്നിന് നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു.

Top