CMDRF

ദുരന്ത മുഖത്ത് കൈത്താങ്ങുമായി ‘ഫഹദ് ഫാസിൽ & ഫ്രണ്ട്‌സ്’

ദുരന്ത മുഖത്ത് കൈത്താങ്ങുമായി ‘ഫഹദ് ഫാസിൽ & ഫ്രണ്ട്‌സ്’
ദുരന്ത മുഖത്ത് കൈത്താങ്ങുമായി ‘ഫഹദ് ഫാസിൽ & ഫ്രണ്ട്‌സ്’

യനാട് ഉരുള്‍പൊട്ടലിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ഫഹദ് ഫാസിൽ & ഫ്രണ്ട്‌സിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് ഫഹദിന്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുളള ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി നൽകിയത്. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ദുരന്തത്തിന്റെ വേദനയും അവർ പങ്കുവെച്ചു. ദുരന്ത ബാധിത പ്രദേശത്ത് തുടരുന്ന ദുരിതാശ്വാസപ്രവർത്തനങ്ങൾ നമുക്ക് മാതൃകയാകുന്നുവെന്നും നിർമാണക്കമ്പനി പറഞ്ഞു.

വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തുകയാണ്. നേരത്തെ കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ നൽകുകയുണ്ടായി. നടൻ വിക്രം 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി.

Top