CMDRF

വയനാട് ഉരുൾപൊട്ടൽ: ദുരന്തത്തിൽ അനുശോചനം അറിയിച്ച് ഫുജൈറ കിരീടവകാശി

വയനാട് ഉരുൾപൊട്ടൽ: ദുരന്തത്തിൽ അനുശോചനം അറിയിച്ച് ഫുജൈറ കിരീടവകാശി
വയനാട് ഉരുൾപൊട്ടൽ: ദുരന്തത്തിൽ അനുശോചനം അറിയിച്ച് ഫുജൈറ കിരീടവകാശി

ഫുജൈറ: മുണ്ടക്കൈയിൽ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ ഫുജൈറ കിരീടാവകാശി അനുശോചനം അറിയിച്ചു. കേ​ര​ള​ത്തി​ലെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​തോ​ടൊ​പ്പം അ​തി​ജീ​വ​ന​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്നുവെന്നും അദ്ദേഹം പറഞ്ഞു. അ​റ​ബി, ഇം​ഗ്ലീ​ഷ്​, മലയാളം എന്നീ ഭാഷയിൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ്​ അ​ദ്ദേ​ഹം അ​നു​ശോ​ച​നം അ​റി​യി​ച്ച​ത്.

‘കേ​ര​ള​ത്തി​ലെ വ​യ​നാ​ട്ടി​ൽ മ​ഴ​ക്കെ​ടു​തി​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജീ​വ​ഹാ​നി സം​ഭ​വി​ച്ച​വ​രു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യി പ്രാ​ർ​ഥി​ക്കു​ന്നു. ഉ​റ്റ​വ​ർ ന​ഷ്​​ട​മാ​യവരുടെ ബ​ന്ധു​ക്ക​ളു​ടെ സ​മാ​ധാ​ന​ത്തി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രു​ടെ ആ​ശ്വാ​സ​ത്തി​നാ​യും പ്രാ​ർ​ത്ഥി​ക്കു​ന്നു’, കിരീടവകാശി പ​റ​ഞ്ഞു.

മുണ്ടക്കൈയിൽ മരണം 282 ആയി. ഇനിയും 191 പേരെ കാണാനില്ല. ചികിത്സയിൽ കഴിയുന്ന 11 പേർ ഐസിയുവിലാണ്. 82 ക്യാമ്പുകളിലായി 8000 ലേറെ പേരാണ് താമസിക്കുന്നത്. മുണ്ടക്കൈയിലെ തിരച്ചിലിന് കൂടുതല്‍ സംവിധാനങ്ങള്‍ എത്തിക്കും. ഐബോഡ് ഡ്രോണും ലോങ് ബൂം എസ്കവേറ്ററും ഉപയോഗിക്കും.

Top