റേഷൻകാർഡുകൊണ്ടുള്ള കണക്കെടുപ്പ്; മുണ്ടക്കൈ-ചൂരൽമല മേഖലയിൽ നാളെ വിപുലമായ തിരച്ചിൽ നടത്തുമെന്ന് റവന്യൂ മന്ത്രി

കൽപറ്റ: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ വ്യാഴാഴ്ച വിപുലമായ തിരച്ചിൽ നടത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ബെയ്ലി പാലത്തിന്റെ നിർമാണം വ്യാഴാഴ്ച ഉച്ചയ്ക്ക് മുൻപ് പൂർത്തിയാകുമെന്നും ഇതോടെ വലിയ വാഹനങ്ങൾക്ക് ദുരന്തമേഖലയിലേക്ക് കടക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

പാലം ഇല്ലാതെ കൂടുതൽ സംവിധാനങ്ങൾ അപകടപ്രദേശത്ത് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. കളക്ടറേറ്റിൽ ബുധനാഴ്ച രാത്രി ചേരുന്ന യോ​ഗത്തിൽ വ്യാഴാഴ്ച നടത്തേണ്ട രക്ഷാദൗത്യത്തിന്റെ പൂർണ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കാണാതായവർ എത്രപേരുണ്ട് എന്നതിൽ കൃത്യമായ വിവരം ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ്. കാണാതായവരെ കുറിച്ച് വിവരം നൽകാൻ ഒരാളുപോലും ബാക്കിയില്ലാത്ത അവസ്ഥയാണ്. റേഷൻകാർഡ് ഉപയോ​ഗിച്ചുള്ള വിവരശേഖരണമാണ് ഇപ്പോൾ നടക്കുന്നത്. ക്യാമ്പുകളിലും ആശുപത്രിയിലും ഉള്ളവർ, മറ്റിടങ്ങളിലേക്ക് മാറിപ്പോയവർ, മരണപ്പെട്ടവർ എന്നിങ്ങനെ പട്ടികപ്പെടുത്തിയാൽ മാത്രമേ കാണാതായവരെ കുറിച്ച് വ്യക്തമായ കണക്ക് ലഭിക്കൂ’, കെ.രാജൻ വ്യക്തമാക്കി.

Top