വയനാട് ഉരുള്‍പൊട്ടല്‍: ‘ഈ കാഴ്ച്ച ഹൃദയം തകര്‍ക്കുന്നു’; കിലി പോള്‍

വയനാട് ഉരുള്‍പൊട്ടല്‍: ‘ഈ കാഴ്ച്ച ഹൃദയം തകര്‍ക്കുന്നു’; കിലി പോള്‍
വയനാട് ഉരുള്‍പൊട്ടല്‍: ‘ഈ കാഴ്ച്ച ഹൃദയം തകര്‍ക്കുന്നു’; കിലി പോള്‍

യനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരെ അനുശോചിച്ച് പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ കിലി പോള്‍. വയനാട്ടിലെ കാഴ്ച്ച ഹൃദയം തകര്‍ക്കുന്നതാണെന്നും പ്രിയപ്പെട്ട കേരളത്തോടൊപ്പം താനും നില്‍ക്കുന്നുവെന്നും കിലി പോള്‍ കുറിച്ച്. ‘പ്രേ ഫോര്‍ വയനാട്’ എന്ന ഒരു പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് കിലി പോള്‍ കുറിച്ചത്.

‘ഇത് എന്നെ ഞെട്ടിക്കുകയും ഹൃദയം തകര്‍ക്കുകയും ചെയ്യുന്നു. എല്ലാവരെയും ദൈവം രക്ഷിക്കട്ടെ, ഞാന്‍ എന്റെ പ്രിയപ്പെട്ട കേരളത്തിനോടൊപ്പം നില്‍ക്കുന്നു. കൂടാതെ വയനാട്ടില്‍ നമ്മേ വിട്ടുപിരിഞ്ഞ എല്ലാവര്‍ക്കും ആദരാഞ്ജലികള്‍. വയനാടിനൊപ്പം’. കിലിയുടെ പോസ്റ്റിന് നിരവധി മലയാളികള്‍ നന്ദി അറിയിച്ചുകൊണ്ട് പ്രതികരിച്ചിട്ടുണ്ട്.

അതേസമയം, വയനാട്ടിലെ ദുരന്തത്തില്‍ ഇതുവരെ 144 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. ദുരന്ത മേഖലയില്‍ നിന്ന് പരമാവധി പേരെ മാറ്റുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 1592 പേരെയാണ് രക്ഷപെടുത്തിയിരിക്കുന്നത്. 1116 പേര്‍ രക്ഷാപ്രവര്‍ത്തനത്തിനായി സംഭവ സ്ഥലത്തുണ്ട്. 132 സേനാംഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്തെത്തി. മാത്രമല്ല, രക്ഷാപ്രവര്‍ത്തനത്തിന് റിട്ട്: മേജര്‍ ജനറല്‍ ഇന്ദ്രപാലന്റെ സഹായം തേടുമെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

Top