വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കും:എഐകെഎസ്

വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കും:എഐകെഎസ്
വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കും:എഐകെഎസ്

ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടമായവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി അഖിലേന്ത്യാ കിസാന്‍ സഭ. എഐകെഎസും കേരള കര്‍ഷക സംഘവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ സംഭാവന ചെയ്യും. കൂടാതെ തമിഴ്നാട്ടിലെ സെന്‍ട്രല്‍ കിസാന്‍ കമ്മിറ്റി അംഗങ്ങള്‍ അഖിലേന്ത്യാ കിസാന്‍ സഭയ്ക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവരെ അനുസ്മരിച്ച് സെന്‍ട്രല്‍ കിസാന്‍ കമ്മിറ്റി അനുശോചന പ്രമേയം പാസാക്കി.

അഖിലേന്ത്യാ കിസാന്‍ സഭയുടെ വര്‍ക്കിംഗ് ബോഡിയായ സെന്‍ട്രല്‍ കിസാന്‍ കമ്മിറ്റി ദ്വിവാര്‍ഷിക സമ്മേളനം ആരംഭിച്ചു. ആഗസ്റ്റ് 3-ന് ജയ്പൂരിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ മാനേജ്മെന്റില്‍ ആരംഭിച്ച സമ്മേളനത്തില്‍ 70-ലധികം പേര്‍ പങ്കെടുത്തു. മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ എഐകെഎസ് അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് യോഗം വിലയിരുത്തി. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളും കാര്‍ഷിക പ്രതിസന്ധിയും ചര്‍ച്ച ചെയ്യുമെന്ന് എഐകെഎസ് അറിയിച്ചു. മുണ്ടക്കൈ ദുരിതബാധിതരെ സഹായിക്കാനായി രാജ്യവ്യാപകമായി എഐകെസ് യൂണിറ്റുകള്‍ 2024 ആഗസ്റ്റ് 10-ന് മാസ് ഫണ്ട് കളക്ഷന്‍ ഡ്രൈവ് നടത്തണമെന്നും നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top