CMDRF

വയനാട് ദുരന്തം; തെരച്ചിലിൽ 2 ശരീരഭാ​ഗങ്ങൾ കൂടി കണ്ടെത്തി

വയനാട് ദുരന്തം; തെരച്ചിലിൽ 2 ശരീരഭാ​ഗങ്ങൾ കൂടി കണ്ടെത്തി
വയനാട് ദുരന്തം; തെരച്ചിലിൽ 2 ശരീരഭാ​ഗങ്ങൾ കൂടി കണ്ടെത്തി

കൽപറ്റ: വയനാട്ടിൽ ദുരന്തത്തിൽപ്പെട്ടവർക്കായുള്ള തെരച്ചിലിനിടെ രണ്ട് ശരീരഭാ​ഗങ്ങൾ കൂടി കണ്ടെത്തി. ആനയടികാപ്പിലെ തെരച്ചിലിനിടെയാണ് ശരീരഭാ​ഗങ്ങൾ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരത്തെ തെരച്ചിലിനിടെയാണ് വീണ്ടും ശരീരഭാ​ഗങ്ങൾ കണ്ടെത്തിയത്. ശരീരഭാഗങ്ങൾ കൽപ്പറ്റയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു.

നിലമ്പൂർ ഭാഗത്ത് ചാലിയാർ പുഴയിൽ തുടരുന്ന തിരച്ചിലിൽ ഒരു മൃതദേഹവും ഒരു ശരീര ഭാഗവു കൂടി ലഭിച്ചിരുന്നു. ഇന്നലെ നടത്തിയ തെരച്ചിലിലാണ് ലഭിച്ചത്.ഇതോടെ മലപ്പുറം ജില്ലയിൽ നിന്ന് ലഭിച്ച് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങൾ 78 ഉം ശരീര ഭാഗങ്ങൾ 166 ഉം ആയി. 40 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും 3 ആൺകുട്ടികളുടെയും 4 പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.

ഉരുൾപൊട്ടലുണ്ടായതിനു ശേഷം 10 ദിവസമായി ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുകയാണ്. ഇതിനകം 242 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. 232 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുക്കുകയും ചെയ്തു. 7 ശരീര ഭാഗങ്ങൾ പൂർണമായി ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Top