വയനാട്: വയനാട് ദുരന്തത്തിൽ തിരിച്ചറിയാത്ത 24 പേരുടെ ശരീരം ഇന്ന് സംസ്കരിക്കും. 2 പേരുടെ മൃതദേഹവും 22 ശരീരഭാഗങ്ങളുമാണ് സംസ്ക്കരിക്കുന്നത്. സർവമത പ്രാർത്ഥനയോടുകൂടി പുത്തുമലയിലാണ് സംസ്ക്കാരച്ചടങ്ങ്.
ഹാരിസൺ മലയാളത്തിന്റെ ഭൂമിയിലാണ് മൃതദേഹങ്ങൾ അടക്കം ചെയ്യുന്നത്. പ്രാർത്ഥനയ്ക്ക് ശേഷം മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരിക്കും സംസ്ക്കാരം.