CMDRF

വയനാട് ദുരന്തം; മരിച്ചവരുടെ ആശ്രിതര്‍ക്ക് ആശ്വാസധനമായി 4 കോടി രൂപ അനുവദിച്ചു

വയനാട് ദുരന്തം; മരിച്ചവരുടെ ആശ്രിതര്‍ക്ക് ആശ്വാസധനമായി 4 കോടി രൂപ അനുവദിച്ചു
വയനാട് ദുരന്തം; മരിച്ചവരുടെ ആശ്രിതര്‍ക്ക് ആശ്വാസധനമായി 4 കോടി രൂപ അനുവദിച്ചു

കല്‍പ്പറ്റ: മേപ്പാടി മുണ്ടക്കൈ – ചൂരൽമല – അട്ടമല ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിന് നാലു കോടി അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽ നിന്നാണ് ജില്ലാ കളക്ടർക്ക് നാല് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്.

ചാലിയാർ പുഴയിൽ ഇപ്പോൾ കണ്ടെടുത്ത ശരീരഭാഗങ്ങൾ തിരിച്ചറിയുക വലിയ പ്രയാസമാണ്. ദുരന്തത്തിൽ 30 കുട്ടികളടക്കം മരിച്ചു. 148 മൃതദേഹം കൈമാറി. ഇനി 206 പേരെ കണ്ടെത്താനുണ്ട്. 10042 പേർ 93 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുകയാണ്. തെരച്ചിൽ ഊര്‍ജ്ജിതമായി നടക്കുകയാണ്. ഇന്നലെ 11 മൃതദേഹം കണ്ടെത്തി. ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള റഡാർ സംവിധാനം ഇപ്പോൾ ഉണ്ട്. ഇതുപയോഗിച്ച് 16 അടി താഴ്ചയിൽ വരെ ജീവൻ്റെ തുടിപ്പ് കണ്ടെത്താനാവും. മൃതദേഹം കണ്ടെത്താനുള്ള റഡാർ സംവിധാനം ഉടനെത്തിക്കും. ചാലിയാറിൽ അടക്കം തെരച്ചിൽ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാലാവസ്ഥയെ കുറിച്ച് പഠിക്കാൻ സംഘത്തെ നിയമിക്കും. സംസ്‌ഥാനത്തു കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് പല സ്ഥലങ്ങളിലും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

Top