CMDRF

വയനാട് ദുരന്തം; താൽകാലിക പുനരധിവാസം ആഗസ്റ്റ് അവസാനത്തോടെ പൂർത്തിയാകുമെന്ന് എ കെ ശശീന്ദ്രൻ

വയനാട് ദുരന്തം; താൽകാലിക പുനരധിവാസം ആഗസ്റ്റ് അവസാനത്തോടെ പൂർത്തിയാകുമെന്ന് എ കെ ശശീന്ദ്രൻ
വയനാട് ദുരന്തം; താൽകാലിക പുനരധിവാസം ആഗസ്റ്റ് അവസാനത്തോടെ പൂർത്തിയാകുമെന്ന് എ കെ ശശീന്ദ്രൻ

മലപ്പുറം: വയനാട് ദുരന്തത്തിനിരയായവരുടെ താൽകാലിക പുനരധിവാസം ആഗസ്റ്റ് അവസാനത്തോടെ പൂർത്തിയാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. സർക്കാർ കെട്ടിടങ്ങൾ ഏറ്റെടുക്കുന്നതിൽ പുരോഗതിയുണ്ട്. നിരവധി ആളുകൾ സഹായവുമായി എത്തുന്നുണ്ട്. സാധാരണ ഇന്ത്യയിലോ കേരളത്തിലോ ഇതുവരെ കാണാത്ത രീതിയിലുള്ള അതിവേഗ പുനരധിവാസമാണ് പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിലെ ടൂറിസം പ്രതിസന്ധി സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. അനിയന്ത്രിതമായി വയനാട്ടിലേക്ക് സന്ദർശകരെ അനുവദിക്കില്ല.

ഹൈക്കോടതിയിൽ സർക്കാർ അഫിഡവിറ്റ് സമർപ്പിച്ചിട്ടുണ്ട്. വയനാട്ടിലെ സാഹചര്യങ്ങൾ മനസിലാക്കാതെയാണ് ചിലർ പ്രതികരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ തിരച്ചിൽ പുനരാരംഭിച്ചതിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈശ്വർ മാൽപെ വീണ്ടുമെത്തുന്നത് ഗുണം ചെയ്യും. ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യണം. നേരത്തെ കർണാടക മുഖ്യമന്ത്രി ഉപമുഖ്യമന്ത്രിമാരെ കണ്ടിരുന്നു. തിരച്ചിൽ ആരംഭിക്കുമെന്ന് അന്ന് അവർ വ്യക്തമാക്കിയിരുന്നുവെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

Top