വയനാട് ദുരന്തം; അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് കേന്ദ്രത്തിന്റെ മറുപടി

വയനാട് ദുരന്തം; അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്
വയനാട് ദുരന്തം; അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

കൊച്ചി: വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നാഗാലാന്‍ഡ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

Also Read: നീലേശ്വരം വെടിക്കെട്ടപകടം; ചികിത്സാ ചെലവ് ഏറ്റെടുത്ത് സർക്കാർ

അതേസമയം, വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് കേന്ദ്രത്തിന്റെ മറുപടി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഉടനെ യോഗം ചേരുമെന്നും കേന്ദ്രസര്‍ക്കാരിനായി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Top