CMDRF

വയനാട് ദുരന്തം: അമിത് ഷായുടേത് തെറ്റായ സമീപനം, അത് ആരെയും സഹായിക്കില്ല; എം വി ഗോവിന്ദൻ

വയനാട് ദുരന്തം: അമിത് ഷായുടേത് തെറ്റായ സമീപനം, അത് ആരെയും സഹായിക്കില്ല; എം വി ഗോവിന്ദൻ
വയനാട് ദുരന്തം: അമിത് ഷായുടേത് തെറ്റായ സമീപനം, അത് ആരെയും സഹായിക്കില്ല; എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിന്റെ മാനവികതയും സാമൂഹിക ബോധവും ഉയർത്തിപ്പിടിച്ച ഇടപെടലാണ് വയനാട് മുണ്ടക്കൈയിൽ കാണുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രസ്താവിച്ചു. എല്ലാ വിഭാഗങ്ങളും അവരുടേതായ കഴിവുകളെ ഇക്കാര്യത്തിൽ പെട്ടെന്ന്ഉ തന്നെ പയോഗപ്പെടുത്തി. ഒപ്പം സർക്കാർ സംവിധാനങ്ങളും ഏകോപിതമായി പ്രവർത്തിച്ചു. മുഖ്യമന്ത്രി നേരിട്ടെത്തി സർവ്വകക്ഷി സമ്മേളനം സംഘടിപ്പിച്ചു. സർക്കാർ ഇടപെടലിനെ മതിപ്പോടെ കണ്ടു. കേന്ദ്രസേനയും ഫയർഫോഴ്‌സും പൊലീസും എൻഡിആർഎഫും അസാധ്യമായ ഐക്യത്തോടെയാണ് മഹാദുരന്തത്തെ ഏകോപിപ്പിച്ചത്. ത്രിപുരയിലെയും തമിഴ്‌നാട്ടിലെയും സിപിഐഎം ഘടകം 10 ലക്ഷം വീതം നൽകി. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനായി സിപിഐഎം ക്യാമ്പയിൻ നടത്തും. ആഗസ്റ്റ് 10,11 തിയ്യതികളിൽ വീടുകളിലും സ്ഥാപനങ്ങളിലും സന്ദർശിച്ച് ഓരോരുത്തരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നൽകാനുള്ള ക്യാമ്പയിൻ സംഘടിപ്പിക്കും. കേരളത്തിലെ പാർട്ടി 25 ലക്ഷം കൊടുത്തിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രകൃതി ദുരന്തത്തെ നേരിടുന്നതിനുള്ള ശ്രമം നടത്തികൊണ്ടിരിക്കെ രാഷ്ട്രീയ പ്രേരിതമായ രാജ്യത്തുനിന്നും പ്രസ്താവന വന്നത് കേന്ദ്ര മന്ത്രി അമിത് ഷായുടേത് മാത്രമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പരസ്പരം യോജിച്ചുനിന്ന് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ഓരോ മനുഷ്യ ജീവനും കണ്ടെത്താൻ സാധിക്കേണ്ട സമയത്ത് തെറ്റായ സമീപനങ്ങൾ ആരെയും സഹായിക്കുന്ന ഒന്നല്ലെന്നും എം വി ഗോവിന്ദൻ.

‘ കേന്ദ്രസർക്കാരിന്റെ ഏജൻസികൾ പ്രവചിച്ചത് ദുരന്തമുണ്ടായ ഈ പ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടാണ്. 115 മില്ലീ മീറ്ററിനും 204 മില്ലീ മീറ്ററിനും ഇടയിൽ മഴപെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാൽ ആദ്യത്തെ 24 മണിക്കൂറിൽ 200 മില്ലീ മീറ്ററും അടുത്ത 24 മണിക്കൂറിൽ 372 മില്ലീ മീറ്ററും മഴയാണ് പ്രദേശത്തു പെയ്തത്. 48 ണിക്കൂറിൽ 572 മില്ലീ മീറ്റർ മഴ പെയ്തു. എന്നാൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷകരുടെ കണക്കിനെ പിന്നിലാക്കി വലിയ മഴ പെയ്തു. ദുരന്തം ഉണ്ടാവും മുമ്പ് ആ പ്രദേശത്ത് റെഡ് അലേർട്ട് പോലും ഇല്ലായിരുന്നു. ഉരുൾപൊട്ടൽ ഉണ്ടായ ശേഷമുള്ള രാവിലെയാണ് അന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മുന്നറിപ്പ് അനുസരിച്ച് ജൂലൈ 23 മുതൽ 28 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒരു ദിവസം പോലും അതിശക്തമായ മഴ പെയ്യുമെന്ന് പറഞ്ഞിട്ടില്ല. ജൂലൈ 29 ന് ഉച്ചക്ക് ഒരു മണിക്ക് നൽകിയ മുന്നറിയിപ്പിൽ വയനാട് ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചത്. അവരും ഉരുൾപൊട്ടിയ ശേഷമാണ് മുന്നറിയിപ്പ് നൽകിയത്. 2 മണിക്ക് നൽകിയ മുന്നറിപ്പിൽ പച്ച അലേർട്ടാണ്. 30 നും 31 നും സമാന അവസ്ഥയാണ്. കേന്ദ്രസർക്കാർ ഏജൻസിയായ കേന്ദ്ര ജല കമ്മീഷനാണ് മുന്നറിയിപ്പ് നൽകേണ്ട സ്ഥാപനം. എന്നാൽ ജൂലൈ 23 മുതൽ 29 വരെയുള്ള ഒരു ദിവസം പോലും കേന്ദ്ര ജലകമ്മീഷൻ പ്രളയമുന്നറിയിപ്പ് നൽകിയിട്ടില്ല. കേരള സർക്കാർ അതേസമയം മുൻകൂട്ടി തയ്യാറെടുപ്പ് നടത്തിയിരുന്നു. അതിനാലാണ് എൻഡിആർഎഫിന്റെ സഹായം തേടിയത്. കേരള സർക്കാർ നിർദേശ പ്രകാരമാണ് അവർ എത്തിയത്. റെഡ് സോൺ പ്രഖ്യാപിച്ച ഇടങ്ങളിലെ ആളുകളെ മാറ്റി പാർപ്പിച്ചു. കൂടാതെ അതിന്റെ ഭാഗമായി ആഘാതം കുറച്ചു. ഇപ്പോൾ ദുരന്തം നടന്ന ഈ പ്രദേശത്തിന്റെ പ്രഭവ കേന്ദ്രം മാറ്റി പാർപ്പിച്ചിടത്ത് നിന്നും 7 കിലോമീറ്റർ അകലെയാണ്. പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വരുന്ന കാര്യങ്ങളെ ലോകമെമ്പാടും ഒന്നായി നേരിടുന്നതിനുള്ള പ്രവർത്തനമാണ് എല്ലറുടെയും ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്.’ എം വി ഗോവിന്ദൻ പറഞ്ഞു.

കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് സിഎജി ഓഡിറ്റ് പരിശോധനയുണ്ട്. വരവിനും ചെലവിനും കൃത്യമായ കണക്കുണ്ട്. സങ്കുചിത ലക്ഷ്യത്തോടെ നടത്തുന്ന കള്ള പ്രചാരവേല ഇനിയെങ്കിലും അവസാനിപ്പിക്കണം. പൊതുവായ പ്രശ്‌നങ്ങളിൽ യോചിച്ചുനിൽക്കുകയാണ് കേരളത്തിന്റെ സംസ്‌കാരമെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു. എന്നാൽ അതാണ് ആർഎസ്എസ് രീതിയെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അതിനോടപ്പം സിപിഐഎം 24 ാം പാർട്ടി കോൺഗ്രസ് ഏപ്രിൽ ആദ്യം തമിഴ്‌നാട്ടിലെ മധുരയിൽ നടക്കും. ബ്രാഞ്ച്, ലോക്കൽ സമ്മേളനം സെപ്തംബർ- ഒക്ടോബർ മാസങ്ങളിലും ഏരിയാ സമ്മേളനം നവംബറിലും ജില്ലാ സമ്മേളനങ്ങൾ ഡിസംബറിലും സംസ്ഥാനസമ്മേളനം ഫെബ്രുവരിയിൽ കൊല്ലത്തും നടക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

മുണ്ടക്കൈയിലേത് മനുഷ്യനിർമ്മിത ദുരന്തമാണെന്ന പ്രചാരണം നടക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന്, ‘മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് ആർഎസ്എസും ബിജെപിയും പ്രചരിപ്പിക്കുന്നത് ശുദ്ധ കളവാണ്. മനുഷ്യത്വമില്ല. കേവലം സങ്കുചിത രാഷ്ട്രീയമാണ് അവർ പ്രചരിപ്പിക്കുന്നത്. തളിപ്പറമ്പിൽ സിനിമാ നടി നിഖിലാ വിമൽ ഡിവൈഎഫ്‌ഐ കളക്ഷൻ സെന്ററിലെത്തി. യുപിയിലൊക്കെ ആർഎസ്എസ് ക്യാമ്പിലാണ് അവർ എത്തിയതെന്നാണ് പ്രചരിപ്പിച്ചത്. യാതൊരു നീതി ബോധവുമില്ല’ എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Top