വയനാട് ജില്ലയിലും നിലമ്പൂർ താലൂക്കിലും ഉപഭോക്താക്കൾക്ക് സൗജന്യ സർവീസുമായി ബി.എസ്.എൻ.എൽ. മൂന്നു ദിവസത്തേക്കാണ് സൗജന്യ സർവീസ് ലഭിക്കുക. ബി.എസ്.എൻ.എൽ ഫോണിൽനിന്ന് അൺലിമിറ്റഡ് കോളും ഡാറ്റ ഉപയോഗവുമാണ് അനുവദിച്ചത്.
നൂറ് എസ്.എം.എസുകളും സൗജന്യമായിരിക്കും. ദുരന്തമുണ്ടായ ചൂരൽമല, മുണ്ടക്കൽ വില്ലേജുകളിലുള്ളവർക്ക് സൗജന്യ മൊബൈൽ കണക്ഷനും നൽകും. മുണ്ടക്കലിൽ ബി.എസ്.എൻ.എല്ലിനു മാത്രമാണ് ടവറുള്ളത്. ചൂരൽമലയിലെയും മേപ്പാടിയിലെയും മൊബൈൽ ടവറുകൾ 4 ജിയിലേക്ക് യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റിയിട്ടുണ്ട്.