CMDRF

വയനാട് ദുരന്തം; കൂടുതൽ വായ്പ എഴുതിത്തള്ളാൻ കേരളാ ബാങ്ക്

വയനാട് ദുരന്തം; കൂടുതൽ വായ്പ എഴുതിത്തള്ളാൻ കേരളാ ബാങ്ക്
വയനാട് ദുരന്തം; കൂടുതൽ വായ്പ എഴുതിത്തള്ളാൻ കേരളാ ബാങ്ക്

കൽപ്പറ്റ: വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തെ കൂടുതൽ ആളുകളുടെ വായ്പ എഴുതിത്തള്ളുമെന്ന് കേരളാ ബാങ്ക് വെെസ് പ്രസിഡന്റ് എം കെ കണ്ണൻ. ചൂരൽമല ബ്രാഞ്ചിൽ നിന്ന് ആകെ നൽകിയ വായ്പ 55 ലക്ഷമാണ്. അതിൽ ഒരു ഭാഗമാണ് ഇപ്പോൾ എഴുതിത്തള്ളിയത്. തുടർപരിശോധന നടത്തി ആവശ്യമെങ്കിൽ കൂടുതൽ പേരുടെ വായ്പ എഴുതിത്തള്ളുമെന്നും എംകെ കണ്ണൻ പറഞ്ഞു. കോപ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയാണ് ബാങ്കുകൾ എഴുതിത്തള്ളുന്നത്.

ചൂരൽമല ശാഖയിലെ ദുരന്തബാധിതരുടെ മുഴുവൻ വായ്‌പകളുമാണ് കേരളാ ബാങ്ക് എഴുതിത്തള്ളിയിരിക്കുന്നത്. ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗത്തിലാണ് തീരുമാനമായത്. എത്രപേർക്കാണ് വായ്‌പ ഉള്ളതെന്നും എത്രരൂപയാണ് എഴുതിത്തള്ളുന്നതെന്നുമുള്ള വിവരം ബാങ്ക് അധികൃതർ പങ്കുവച്ചിട്ടില്ല.

നിലവിൽ പ്രാഥമിക പട്ടികയിൽ ഒൻപത് പേരുടെ വായ്‌പകളാണ് എഴുതിത്തള്ളാൻ തീരുമാനിച്ചിരിക്കുന്നത്. 29 കോടിയോളം രൂപയാണ് വായ്‌പ ഇനത്തിൽ ബാങ്ക് എഴുതിത്തള്ളുന്നതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ കേരള ബാങ്ക് നൽകിയിരുന്നു. ബാങ്കിലെ ജീവനക്കാർ ‍അഞ്ചു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ സ്വമേധയാ തീരുമാനിച്ചിട്ടുള്ള വിവരം കേരള ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

Top