വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ സംഭാവന നൽകും. കൂടാതെ,കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അറിയിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ നൽകും. കൂടാതെ സംരംഭകരുടെ കൂട്ടായ്‌മ ബിസിനസ് ക്ലബ് 40 വീടുകൾ നിർമിച്ച് നൽകും. ആദ്യ ഗഡുവായി 3 കോടി നൽകും.
അതേസമയം ചലച്ചിത്ര താരങ്ങളായ കമൽ ഹാസൻ 25 ലക്ഷം, മമ്മൂട്ടി ആദ്യ ഗഡുവായി 20 ലക്ഷം, സൂര്യ 25 ലക്ഷം, ഫഹദ് ഫാസിൽ, നസ്രിയ നസീം & ഫ്രണ്ട്സ് 25 ലക്ഷം, ദുൽഖർ സൽമാൻ 15 ലക്ഷം, കാർത്തി 15 ലക്ഷം, ജ്യോതിക 10 ലക്ഷം. ആസിഫ് അലി തുടങ്ങിയവർ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ഡോക്യൂമെന്റെറി സംവിധായകൻ ആനന്ദ് പട് വർദ്ധൻ ഡോക്യൂമെന്ററി ഹ്രസ്വചിത്രമേളയിൽ ലഭിച്ച പുരസ്‌കാര തുക 2,20,000 രൂപ സംഭാവന ചെയ്തു. യുഡിഎഫ് കൺവീനർ എം എം ഹസൻ ഒരു മാസത്തെ എംഎൽഎ പെൻഷൻ തുകയായ 40,000 രൂപ സംഭാവന ചെയ്തു. കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ) ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഒരേക്കർ സ്ഥലം കണ്ടെത്തി 10 വീടുകൾ നിർമ്മിച്ച് നൽകും.