തിരുവനന്തപുരം: വയനാട് ഉള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചില്‍ വീണ്ടും തുടരാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി കെ രാജന്‍. നിമസഭയില്‍ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 122 പേരെ ഇനിയും കണ്ടെത്താനുണ്ട്. 55 ശരീര ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധന പോലും സാധ്യമല്ലാത്ത തരത്തിലായിരുന്നു. കൂടിയാലോചനകള്‍ക്ക് ശേഷം വീണ്ടും തിരച്ചിലിനുള്ള തീയതി തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.
വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം സംബന്ധിച്ച ഒരു നീക്കവും ഇതുവരെ ഉണ്ടായില്ല. അതില്‍ നിരാശയുണ്ട്. 1202 കോടി രൂപയുടെ നഷ്ടം കണക്കാക്കി ഓഗസ്റ്റില്‍ നിവേദനം കൊടുത്തിരുന്നു. പക്ഷേ ഒന്നും ഉണ്ടായില്ല. കേരളത്തിന്റെ ആവശ്യവും പ്രതിഷേധവും അറിയിക്കുമെന്നും വയനാട് ദുരിതാശ്വാസത്തിനായി വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.