CMDRF

വയനാട് ദുരന്തം; ക്യാപുകളിലേക്ക് മൊബൈൽ ഫോണുകളും സിം കാര്‍ഡുകളും എത്തിക്കും: മൊബൈൽ വ്യാപാരികൾ

വയനാട് ദുരന്തം; ക്യാപുകളിലേക്ക് മൊബൈൽ ഫോണുകളും സിം കാര്‍ഡുകളും എത്തിക്കും: മൊബൈൽ വ്യാപാരികൾ
വയനാട് ദുരന്തം; ക്യാപുകളിലേക്ക് മൊബൈൽ ഫോണുകളും സിം കാര്‍ഡുകളും എത്തിക്കും: മൊബൈൽ വ്യാപാരികൾ

കൽപ്പറ്റ: വയനാട് ദുരന്തത്തിൽപ്പെട്ടവർക്കായി ഓരോ വ്യക്തിയും സംഘടനകളും അവരെ കൊണ്ട് കഴിയാവുന്ന സഹായങ്ങളെത്തിക്കാനുള്ള തിരിക്കിലാണ്. ബന്ധുക്കളും കിടപ്പാടവുമൊക്കെ നഷ്ടപ്പെട്ടവർക്കെല്ലാം ഇനി ജീവിതം ആദ്യം മുതൽ തുടങ്ങണം. ഒരു മൊബൈൽ ഫോണുപോലും വാങ്ങാൻ ആരുടെയും കൈയിലും പണമുണ്ടാവില്ല. ഇവർക്കായി മൊബൈൽ ഫോണുകള്‍ ശേഖരിക്കുകയാണ് മൊബൈൽ കടക്കാരുടെ സംഘടന.

സ്വന്തമായതുള്ളത് പലതും നഷ്ടപ്പെട്ടവരാണ് അതീജീവിച്ചവർ. ബന്ധുക്കളോ സുഹൃത്തുക്കളെയോ ഒന്നു വിളിക്കാൻ പോലും ഒരു മൊബൈൽ പോലുമില്ല. പലർക്കും സ്വന്തം നമ്പർ പോലും ഓർത്തെടുക്കാനാവുമോയെന്നും അറിയില്ല. അതിജീവിച്ചവരെ സർക്കാർ കേന്ദ്രങ്ങളിൽ നിന്നും വിളിക്കണമെങ്കിൽ, ദുരിതാശ്വാസം ഇവരിലേക്ക് എത്തിക്കണമെങ്കിൽ ഒരു മൊബൈൽ ഫോൺ അത്യാവശ്യമാണ്. വസ്ത്രവും ഭക്ഷണവും മരുന്നുമെന്ന പോലെ ഉപയോഗമുള്ള ഒരു വസ്തുവെന്ന നിലയിലാണ് മൊബൈൽ ഫോണുകളും ക്യാമ്പുകളിലെത്തിക്കാൻ കടയുടകള്‍ ശ്രമിക്കുന്നത്.

Top