വയനാട് ദുരന്തം; തിരച്ചില്‍ ഫലപ്രദമെന്ന് ജില്ലാ കളക്ടര്‍

വയനാട് ദുരന്തം; തിരച്ചില്‍ ഫലപ്രദമെന്ന് ജില്ലാ കളക്ടര്‍
വയനാട് ദുരന്തം; തിരച്ചില്‍ ഫലപ്രദമെന്ന് ജില്ലാ കളക്ടര്‍

മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തുന്ന തിരച്ചില്‍ ഫലപ്രദമാണെന്ന് വയനാട് കളക്ടര്‍ അറിയിച്ചു. എല്ലാ സംവിധാനങ്ങളും എത്തിച്ചിട്ടുണ്ടെന്നും, കര്‍ണാടകയില്‍ നിന്നും കഡാവര്‍ നായകളെ എത്തിക്കുമെന്നും കളക്ടർ അറിയിച്ചു . ചാലിയാര്‍ തീരത്ത് 40 കിലോമീറ്റര്‍ തീരത്ത് പരിശോധന നടത്തും. 16 കഡാവര്‍ നായകളാണ് കര്‍ണാടകയില്‍ നിന്നും എത്തുക. 218 പേരെയാണ് കണ്ടെത്താനുളളത്. കൂടുതല്‍ പേരെ കണ്ടെത്താനുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

അതേസമയം, ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 340 ആയി. കാണാതായവര്‍ക്കായി അഞ്ചാം ദിനവും തിരച്ചില്‍ തുടരുകയാണ്. ഇനിയും 200ലധികം ആളുകളെ കണ്ടെത്താനുണ്ട്. ചാലിയാറിലും പരിശോധന തുടരും. 84പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 146 മൃതദേഹം തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 74 മൃതദേഹം ഇന്ന് പൊതു ശ്മശാനങ്ങളില്‍ സംസ്‌കരിക്കും.

ലെഫ്റ്റനൻ്റ് കേണൽ നടൻ മോഹൻലാൽ വയനാട്ടിൽ ദുരന്ത മേഖലയിലെത്തി. ടെറിട്ടോറിയൽ ആർമിയുടെ താത്കാലിക ബേസ് ക്യാംപായ മൗണ്ട് ടബോർ സ്കൂളിൽ സൈനിക വേഷത്തിലെത്തിയ അദ്ദേഹം ഇവിടെ നിന്ന് ദുരന്ത മേഖല സന്ദ‍ർശിക്കും. ദുരിതാശ്വാസ ക്യാംപുകളിലും സന്ദർശനം നടത്തും.

Top