വയനാട്: കാന്തൻപാറയിൽ നടത്തിയ തിരച്ചിലിൽ രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തി. കാന്തൻപാറ പുഴക്ക് സമീപമാണ് രണ്ട് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. സന്നദ്ധ പ്രവർത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് തിരച്ചിൽ നടത്തിയത്. പുഞ്ചിരിമട്ടം , മുണ്ടകൈ , സ്കൂൾ റോഡ്, ചൂരൽമല , വില്ലേജ് റോഡ്, അട്ടമല എന്നീ ആറ് സോണുകളിലായാണ് ഇന്ന് ജനകീയ തിരച്ചിൽ നടത്തിയത്.
ഞായറാഴ്ചയായതിനാൽ കൂടുതൽ പേർ തിരച്ചിലിനായി എത്തി. ദുരന്തമേഖലയിൽ സ്പെഷ്യൽ സിസ്റ്റമുണ്ടാക്കി തിരച്ചിൽ തുടരണമെന്ന് ടി.സിദ്ധിഖ് എം. എൽ.എ പറഞ്ഞു. രാവിലെ 9 മണിവരെ രജിസ്റ്റർ ചെയ്ത 1857 പേരാണ് തിരച്ചിലിൽ പങ്കെടുക്കുന്നത്. 25 പരിസരവാസികളും എത്തി.