വയനാട് ദുരന്തം; പുനരധിവാസത്തിനായി പണം അനുവദിച്ച് യു പി സർക്കാർ

തുക അനുവദിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു

വയനാട് ദുരന്തം; പുനരധിവാസത്തിനായി പണം അനുവദിച്ച് യു പി സർക്കാർ
വയനാട് ദുരന്തം; പുനരധിവാസത്തിനായി പണം അനുവദിച്ച് യു പി സർക്കാർ

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ വയനാടിന്റെ പുനരധിവാസത്തിനായി പത്ത് കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ. തുക അനുവദിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു.
Also read: ഇസ്രയേലിന് ആയുധ വിതരണം ചെയ്യുന്നത് നിർത്താൻ ആവശ്യപ്പെട്ട്; ജനതാദൾ (യു)

Yogi Adithyanath

തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. വയനാട്ടിലെ പുരനരധിവാസ പ്രവർത്തനത്തിന് സഹായം അഭ്യർത്ഥിച്ച് ഗവർണർ കഴിഞ്ഞ ദിവസം കത്ത് എഴുതിയിരുന്നു. ആന്ധ്രപ്രദേശ് സർക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ കെെമാറി.

Top