CMDRF

ആധാര്‍ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള വഴികള്‍

എന്തെങ്കിലും തെറ്റുകള്‍ ആധാര്‍ കാര്‍ഡിലുണ്ടെങ്കില്‍ അത് തിരുത്തേണ്ടതും ആധാറിലെ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതും അത്യാവിശ്യമാണ്

ആധാര്‍ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള വഴികള്‍
ആധാര്‍ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള വഴികള്‍

റ്റവും പ്രധാന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. ബാങ്ക് അക്കൗണ്ടുകള്‍ എടുക്കാനും, സര്‍ക്കാര്‍ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുള്‍പ്പെടെ എന്തിനും ഏതിനും ആധാര്‍ നിര്‍ബന്ധമാണ്. പ്രധാന തിരിച്ചറിയല്‍ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങള്‍ കൃത്യമായിരിക്കണം. അതുകൊണ്ടു തന്നെ എന്തെങ്കിലും തെറ്റുകള്‍ ആധാര്‍ കാര്‍ഡിലുണ്ടെങ്കില്‍ അത് തിരുത്തേണ്ടതും ആധാറിലെ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതും അത്യാവിശ്യമാണ്. ആധാര്‍ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള വഴികള്‍ ഇതാ;

മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുക

നിങ്ങളുടെ ആധാര്‍ രേഖകളില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കുക. കാരണം, നിങ്ങളുടെ ആധാറുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അറിയിപ്പുകളും ഒട്ടിപികളും നിങ്ങള്‍ക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം

ആധാര്‍ ലോക്ക് ചെയ്യുക

നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ നിങ്ങളുടെ ആധാര്‍ ബയോമെട്രിക്സ് ലോക്ക് ചെയ്യാം. ആവശ്യമുള്ളപ്പോള്‍ അണ്‍ലോക്ക് ചെയ്യാന്‍ എളുപ്പമാണ്.

ഡൗണ്‍ലോഡ് ചെയ്ത ശേഷം ആധാര്‍ ഫയല്‍ ഡിലീറ്റ് ചെയ്യുക

ഏതെങ്കിലും അവസരത്തില്‍ നിങ്ങളുടെ ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുകയാണെങ്കില്‍, അതിനുശേഷം ഫയല്‍ ഡിലീറ്റ് ചെയ്യണം.

ആധാര്‍ കാര്‍ഡിന് മാസ്‌ക് ഉപയോഗിക്കുക.

ആധാര്‍ നമ്പര്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഒരു മാസ്‌ക്ഡ് ആധാര്‍ അല്ലെങ്കില്‍ ഒരു വെര്‍ച്വല്‍ ഐഡി ഉപയോഗിക്കുക. യഥാര്‍ത്ഥ നമ്പര്‍ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യാം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം.

അതേസമയം, ആധാര്‍ കാര്‍ഡ് പുതുക്കേണ്ട സമയ പരിധി നീട്ടിയിട്ടുണ്ട്. ആധാര്‍ കാര്‍ഡ് എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞവര്‍ക്കടക്കം സൗജന്യമായി വിവരങ്ങള്‍ പുതുക്കാനുള്ള തിയതി, പുതിയ ഉത്തരവ് പ്രകാരം 2024 ഡിസംബര്‍ 14 വരെയാണ്. ഫീസില്ലാതെ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ) അറിയിച്ചിട്ടിറ്റുണ്ട്.

Top