മരുഭൂമിയില്‍ പരവതാനികള്‍ വിരിച്ച് വിഭവങ്ങള്‍ നിരത്തി ഞങ്ങള്‍ നോമ്പ് തുറന്നു; ഓര്‍മ്മകള്‍ പങ്കുവെച്ച് ബ്ലെസി

ലോകം മുഴുവന്‍ ഇന്ന് സഹനത്തിന്റെയും സ്‌നേഹത്തിന്റെയും ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. എല്ലാ തിരക്കുകളില്‍ നിന്നും കുടുംബത്തോടൊപ്പം ഒത്തുകൂടലിന്റെ ദിനത്തില്‍ 2022-ലെ സഹാറ മരുഭൂമിയിലെ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ദിവസങ്ങളിലെ നോമ്പ് ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ബ്ലെസി.

വിശാലമായ മരുഭൂമിയില്‍ പരവതാനികള്‍ വിരിച്ച് വിഭവങ്ങള്‍ നിരത്തി നോമ്പ് തുറക്കുന്നതും നിസ്‌കരിക്കുന്നതുമൊക്കെ വളരെ സന്തോഷത്തോടുകൂടി ഓര്‍ക്കുകയാണ്. വീണ്ടും മറ്റൊരു ചെറിയ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ആടുജീവിതം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ഒരു നോമ്പ് കാലത്താണ് ആടുജീവിതത്തില്‍ മുരുഭൂമി താണ്ടുന്ന ഭാഗം ഷൂട്ട് ചെയ്തത്. അന്ന് നോമ്പ് എടുത്തുകൊണ്ട് ഈ സിനിമയോടൊപ്പം സഹകരിക്കുകയും അതിന് വേണ്ടി പ്രത്യേകമായി രീതിയില്‍ വളരെ വെളുക്കുമ്പോള്‍ തന്നെ ഷൂട്ടിംഗ് ആരംഭിക്കുകയും പകല്‍ മുഴുവന്‍ അവര്‍ക്ക് വിശ്രമം കൊടുക്കുകയും വൈകുന്നേരം ഷൂട്ടിംഗ് ആരംഭിക്കുന്ന പ്രക്രിയയിലേക്ക് പോവുകയും ചെയ്യുന്ന രീതിയില്‍ ഷെഡ്യുള്‍ ക്രമീകരിച്ചിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ നോമ്പുകാലം ചെലവഴിച്ചത്, സംവിധായകന്‍ പറഞ്ഞു.

Top