‘ആ വേദനയുമായി ഇരിക്കാനാവില്ല, ജീവിക്കാനായുള്ള കാരണം നമ്മൾ കണ്ടെത്തണം’: പ്രകാശ് രാജ്

തനിക്ക് മകനെ നഷ്ടപ്പെട്ട സംഭവവും അതിനെ തുടർന്നുണ്ടായ മാനസിക പ്രയാസത്തെയും കുറിച്ച് താരം തുറന്നു പറയുന്നത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

‘ആ വേദനയുമായി ഇരിക്കാനാവില്ല, ജീവിക്കാനായുള്ള കാരണം നമ്മൾ കണ്ടെത്തണം’: പ്രകാശ് രാജ്
‘ആ വേദനയുമായി ഇരിക്കാനാവില്ല, ജീവിക്കാനായുള്ള കാരണം നമ്മൾ കണ്ടെത്തണം’: പ്രകാശ് രാജ്

മ്മൾ മലയാളികൾക്ക് ഏറെ സുപരിചിതനായ തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമാണ് പ്രകാശ് രാജ്. അതുകൊണ്ട് തന്നെ പ്രകാശ് രാജിനെ അറിയാത്ത ചലച്ചിത്ര പ്രേമികൾ ഉണ്ടാകില്ല. വില്ലൻ, നായകൻ, സ്വഭാവ നടൻ തുടങ്ങി ഏത് വേഷവും ചെയ്യാൻ പ്രകാശ് രാജിന് അസാധാരണ വൈഭവമാണ്. ഒരു നല്ല രാഷ്ട്രീയക്കാരൻ കൂടിയാണ് താരം. പ്രകാശ് രാജ് അവസാനമായി പ്രത്യക്ഷപ്പെട്ടത് ദേവര എന്ന ചിത്രത്തിലാണ്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ തനിക്ക് മകനെ നഷ്ടപ്പെട്ട സംഭവവും അതിനെ തുടർന്നുണ്ടായ മാനസിക പ്രയാസത്തെയും കുറിച്ച് താരം തുറന്നു പറയുന്നത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

വേദന എന്നത് വളരെ വ്യക്തിപരമായ ഒന്നാണ്. പക്ഷെ ചില മുറിവുകൾ നമ്മുടെ മാംസത്തെ തുളച്ച് അസ്ഥിയിലെത്തും. നമ്മൾ അതുമായി ജീവിക്കേണ്ടിവരും. എന്റെ മകൻ സിദ്ധാർഥിനെയും അടുത്ത സുഹൃത്തായിരുന്ന ഗൗരി ലങ്കേഷിനെയും നഷ്ടമായപ്പോഴാണ് താൻ അതിന്റെ ആഴമറിഞ്ഞത്. എന്നാൽ പിന്നീട് ഞാൻ വീണ്ടും സ്വാർഥനായി. എനിക്ക് പെൺമക്കളും ജോലിയും കുടുംബവുമെല്ലാമുണ്ട്.

Also Read: മനസിലൊട്ടി ‘പല്ലൊട്ടി’; നൊസ്റ്റു ഉണർത്തി ഈ സിനിമ

ജീവിക്കാൻ കാരണം കണ്ടെത്തണം

എത്ര സങ്കടങ്ങൾ ദുരന്തങ്ങൾ ഉണ്ടായാലും മനുഷ്യനെന്ന നിലയിൽ ഇക്കാര്യങ്ങളെല്ലാം ഞാൻ പരിഗണിക്കേണ്ടതുണ്ട്. അപ്പോൾ ആ വേദനയുമായി ഇരിക്കാനാവില്ല. ജീവിക്കാനായുള്ള കാരണം എപ്പോഴും നമ്മൾ കണ്ടെത്തണം. മരണം എന്നത് ഒരു യഥാർഥ്യമാണെന്നും നാം അംഗീകരിക്കണം” -പ്രകാശ് രാജ് പറയുന്നു. പ്രകാശ് രാജിന് മുൻ ഭാര്യ ലളിത കുമാരിയിൽ ജനിച്ച കുട്ടിയായിരുന്നു സിദ്ധാർഥ്. 2004ലാണ്, അന്ന് അഞ്ച് വയസുകാരനായ സിദ്ധാർഥ് മരിക്കുന്നത്.

Top