CMDRF

പ്രതിഭാധനനായ ഒരു ചലച്ചിത്രകാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്; സംവിധായകന്‍ ഹരികുമാറിന്റെ വിയോഗത്തില്‍ മോഹന്‍ലാല്‍

സംവിധായകന്‍ ഹരികുമാറിന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് മോഹന്‍ലാല്‍. പ്രതിഭാധനനായ ഒരു ചലച്ചിത്രകാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ എന്നും മോഹന്‍ലാല്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

1981ല്‍ ‘ആമ്പല്‍ പൂവ്’ എന്ന ചിത്രത്തിലൂടെയാണ് ഹരികുമാര്‍ സംവിധാന രംഗത്തേക്ക് എത്തുന്നത്. ആറ് ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. ‘കാറ്റും മഴയും’ എന്ന ചിത്രത്തിന് 2015 ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 2022 ല്‍ റിലീസ് ചെയ്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. എം മുകന്ദന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. സുരാജ് വെഞ്ഞാറമൂട് ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

‘ഹരികുമാര്‍ സാറിന്റെ വിയോഗത്തിലൂടെ പ്രതിഭാധനനായ ഒരു ചലച്ചിത്രകാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ദേശീയ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ആ മഹാകലാകാരന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍,’ മോഹന്‍ലാല്‍ കുറിച്ചു.

Top