ഇസ്രയേൽ അക്രമണങ്ങൾ അവസാനിപ്പിക്കാൻ ഒരുമിച്ച്​ നിൽക്കണം: സൗദി

സ്വതന്ത്ര പലസ്തീൻ രാഷ്​ട്രം സ്ഥാപിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു

ഇസ്രയേൽ അക്രമണങ്ങൾ അവസാനിപ്പിക്കാൻ ഒരുമിച്ച്​ നിൽക്കണം: സൗദി
ഇസ്രയേൽ അക്രമണങ്ങൾ അവസാനിപ്പിക്കാൻ ഒരുമിച്ച്​ നിൽക്കണം: സൗദി

റിയാദ്​: പലസ്​തീനിൽ ഇസ്രയേൽ അധിനിവേശ സേന തുടരുന്ന അക്രമണങ്ങൾ അവസാനിപ്പിക്കാൻ ഒരുമിച്ച്​ നിൽക്കാൻ സൗഹൃദ രാജ്യങ്ങളോട്​ ആഹ്വാനം ചെയ്​ത്​ സൗദി അറേബ്യ. ബഹ്​റൈൻ, ഗാംബിയ, ജോർദാൻ, ഈജിപ്​ത്, തുർക്കിയ​ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഫോണിൽ സംസാരിച്ചു.

ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ് അൽ സയാനി, ഗാംബിയൻ വിദേശകാര്യ മന്ത്രി മാമദൗ ടങ്കാര, ജോർദാൻ വിദേശകാര്യ മന്ത്രി പ്രധാനമന്ത്രി അയ്മൻ സഫാദി, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്​ദുൽ ആദി, തുർക്കിഷ്​ വിദേശകാര്യ മന്ത്രി ഹഖാൻ ഫിദാൻ എന്നിവരുമായാണ്​ പലസ്തീൻ പ്രദേശങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ സൗദി മന്ത്രി ചർച്ച ചെയ്​തത്​.

സ്വതന്ത്ര പലസ്തീൻ രാഷ്​ട്രം സ്ഥാപിക്കുന്നതിനുള്ള അറബ്-ഇസ്‌ലാമിക ലോകത്തി​ന്‍റെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും സഹോദരങ്ങളായ പലസ്തീൻ ജനതയുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ഇസ്രയേൽ നടത്തുന്ന അന്താരാഷ്​ട്ര നിയമ ലംഘനങ്ങൾ തടയുന്നതിനും ശ്രമങ്ങൾ നടത്തുന്നതിനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. ശ്രമങ്ങൾ തീവ്രമാക്കേണ്ടതി​ന്‍റെ പ്രാധാന്യം സൗദി മന്ത്രി ഊന്നിപ്പറയുകയും ചെയ്​തു.

Top