നിങ്ങളുടെ സ്‌നേഹത്തിന്റെ ഭാഗമായ ഞങ്ങള്‍ ഭാഗ്യം ചെയ്തവര്‍; മാതാപിതാക്കള്‍ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

45-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന മമ്മൂട്ടിക്കും സുല്‍ഫത്തിനും ആശംസയറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ദുല്‍ഖര്‍ ആശംസ കുറിപ്പ് പങ്കുവെച്ചത്. ഇരുവരുടെയും ചെറിയ ലോകത്തിന്റെ ഭാഗമായ താന്‍ ഭാഗ്യം ചെയ്തയാളാണെന്ന് ദുല്‍ഖര്‍ കുറിച്ചു. 45 വര്‍ഷക്കാലം ഇരുവരും ഒരുമിച്ച് നിന്ന് വിജയമാക്കി. നിങ്ങളുടെ വഴികളില്‍ നിങ്ങളൊരു കൊച്ചു ലോകം തന്നെ തീര്‍ത്തു. ഈ സ്‌നേഹത്തിന്റെയും ഊഷ്മളതയുടെയും ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരാണ്. വിവാഹ വാര്‍ഷികാശംസകള്‍ ഉമ്മ, പാ… നിങ്ങള്‍ രണ്ടുപേരും ചേരുമ്പോള്‍ എല്ലാം അസാധാരണവുമാക്കുന്നു.

1979ലാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. വിവാഹ ശേഷമായിരുന്നു മമ്മൂട്ടി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിവാഹിതനായ അതേ വര്‍ഷം തന്നെയായിരുന്നു സിനിമയിലേക്കുള്ള മമ്മൂട്ടിയുടെ രംഗപ്രവേശം.

Top