CMDRF

സൈജു കുറുപ്പ് നായകനാകുന്ന വെബ് സീരീസ്; ഒടിടിയില്‍ എപ്പോൾ എത്തും?

ഈ തീക്കളിയിൽ 'മഹേന്ദ്രൻ' ജയിക്കുമോ തോൽക്കുമോ എന്നറിയാൻ സോണി ലൈവ് പരമ്പരക്കായി ഇനി നമ്മൾ കാത്തിരിക്കണം.

സൈജു കുറുപ്പ് നായകനാകുന്ന വെബ് സീരീസ്; ഒടിടിയില്‍ എപ്പോൾ എത്തും?
സൈജു കുറുപ്പ് നായകനാകുന്ന വെബ് സീരീസ്; ഒടിടിയില്‍ എപ്പോൾ എത്തും?

പ്രമുഖ നടൻ സൈജു കുറുപ്പ് നായകനായി വേഷമിടുന്ന വെബ് സീരീസാണ് ജയ് മഹേന്ദ്രൻ. സോണിലൈവിലൂടെയാണ് സൈജു കുറുപ്പിന്റെ ഈ സീരീസ് നമുക്ക് കാണാനാകുക. സീരിസിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ശ്രീകാന്ത് മോഹനാണ്. റിലീസ് ഒക്ടോബര്‍ 11നാണ്.

ജയിക്കുമോ ‘ജയ് മഹേന്ദ്രൻ’..

ACTOR SAIJUKURUPP-IN JAYMAHENDRAN

രാഷ്ട്രീയ സ്വാധീനവും, വാക്കുകൾകൊണ്ട് ആരെയും കൈയിലെടുക്കാനുള്ള കൗശലവും കൊണ്ട് തനിക്കാവശ്യമുള്ള എന്തും സാധിച്ചെടുക്കാൻ മിടുക്കുള്ള ഓഫിസർ ‘മഹേന്ദ്രനാ’ണ് പരമ്പരയുടെ കേന്ദ്രകഥാപാത്രം. എന്നാൽ കഥയിൽ ആ രാഷ്ട്രീയ തന്ത്രങ്ങളുടെ ഇരയായി ‘മഹേന്ദ്രനും’ മാറുന്നു. അതോടെ തന്റെ ഓഫിസിലുണ്ടായിരുന്ന അധികാരവും സ്വാതന്ത്ര്യവും അയാൾക്ക് നഷ്‍ടമാകുന്നു. തുടർന്ന് അയാളുടെ ആശയങ്ങളും ചിന്താഗതിയുമെല്ലാം നിരന്തരം ചോദ്യം ചെയ്യപ്പെടുന്നു. സ്വന്തം ജോലി സംരക്ഷിക്കാനും, കൈമോശംവന്നുപോയ തന്റെ സൽപ്പേര് വീണ്ടെടുക്കാനും ‘മഹേന്ദ്രൻ’ വല്ലാതെ കഷ്‍ടപ്പെടുന്നു. വേണ്ടിവന്നാൽ അതിന് സിസ്റ്റത്തെ മുഴുവൻ അട്ടിമറിക്കാനും അയാൾ തയ്യാറാകും. ഈ തീക്കളിയിൽ ‘മഹേന്ദ്രൻ’ ജയിക്കുമോ തോൽക്കുമോ എന്നറിയാൻ സോണി ലൈവ് പരമ്പരക്കായി ഇനി നമ്മൾ കാത്തിരിക്കണം.

Also Read: ഷാരൂഖ് ഖാൻ, താങ്കളൊരു നല്ല നടനുമപ്പുറം, നല്ല മനുഷ്യൻ കൂടിയാണ്; നടൻ സയീദ്

ചിരിപ്പിക്കുമോ മഹേന്ദ്രൻ?

RAHUL G NAIR AND SAIJU KURUPP IN JAY MAHENDRAN

ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള പ്രമുഖ ഫിലിംമേക്കർ രാഹുൽ റിജി നായരാണ് ‘ജയ് മഹേന്ദ്രന്റെ’ കഥയെഴുതുന്നതും സിനിമ നിർമിക്കുന്നതും. സൈജു കുറുപ്പിനൊപ്പം, സുഹാസിനി, മിയ, സുരേഷ് കൃഷ്‍ണ, മണിയൻപിള്ള രാജു, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്‍ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ, രാഹുൽ റിജി നായർ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നത്.

Also Read: ഒടിടിയില്‍ എത്തുമ്പോള്‍ വന്‍ സര്‍പ്രൈസുണ്ട്! ‘ഗോട്ട്’ എവിടെ, എന്ന് കാണാം..

എന്തായാലും വളരെ വ്യത്യസ്‍തമായ ഇതിവൃത്തവും അവതരണരീതിയുമായാണ് ജയ് മഹേന്ദ്രൻ ഒരുങ്ങുന്നത്. ചിരിക്കും പ്രധാന്യമുള്ള ഒരു വെബ് സീരീസാണ് ജയ് മഹേന്ദ്രൻ.

Top