CMDRF

ഇന്‍സ്റ്റാഗ്രാമിനെ കോപ്പിയടിച്ച് ‘വീ’ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍

ഇന്‍സ്റ്റാഗ്രാമിനെ കോപ്പിയടിച്ച് ‘വീ’ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍
ഇന്‍സ്റ്റാഗ്രാമിനെ കോപ്പിയടിച്ച് ‘വീ’ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍

തിരാളികളായ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളെ അനുകരിച്ച് പുതിയ ഫീച്ചവുകളും പുതിയ ആപ്പുകളും സോഷ്യല്‍ മീഡിയാ കമ്പനികള്‍ അവതരിപ്പിക്കുന്നത് പുതുമയുള്ള കാര്യമല്ല. സ്നാപ്ചാറ്റിനെ അനുകരിച്ചാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറീസ് ഫീച്ചര്‍ അവതരിപ്പിച്ചത്, ടിക് ടോക്കിനെ അനുകരിച്ചാണ് റീല്‍സ് അവതരിപ്പിച്ചത്. അതേസമയം ഇന്‍സ്റ്റാഗ്രാമിന്റെ ത്രെഡ്‌സിനെ അനുകരിച്ചാണ് ടിക് ടോക്ക് ചിത്രങ്ങളും ടെക്സ്റ്റും പങ്കുവെക്കാനാവുന്ന നോട്ട്‌സ് ആപ്പ് അവതരിപ്പിച്ചത്.

ഇപ്പോഴിതാ ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സ് ‘വീ’ (Whee) എന്ന പേരില്‍ പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. ഒറ്റ നോട്ടത്തില്‍ ഇന്‍സ്റ്റാഗ്രാമിന്റെ തനിപ്പകര്‍പ്പാണിത്. വലിയ പ്രചാരം നല്‍കാതെയാണ് ബൈറ്റ്ഡാന്‍സ് ഈ ആപ്പ് അവതരിപ്പിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഈ ആപ്പ് ലഭ്യമാണ്. യുഎസ് ഒഴികെ 12 ലേറെ രാജ്യങ്ങളില്‍ ആപ്പ് ലഭ്യമാണെന്നാണ് വിവരം.

വിയില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് മാത്രമേ കാണാന്‍ സാധിക്കൂ. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ പബ്ലിക്ക് അക്കൗണ്ടില്‍ പങ്കുവെക്കുന്ന വിവരങ്ങള്‍ എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. സുഹൃത്തുക്കളുമായി മാത്രമാണ് വിയില്‍ പോസ്റ്റുകള്‍ പങ്കുവെക്കുകയെന്ന് പ്ലേ സ്റ്റോറിലെ സ്‌ക്രീന്‍ഷോട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

വളരെ ലളിതമായ യൂസര്‍ ഇന്റര്‍ഫെയ്സ് ആണ് വി ആപ്പിന്. ക്യാമറ ടാബ്, ഫീഡ് മെസേജസ് എന്നീ ടാബുകളാണ് ഇതിനുള്ളത്. ഇന്‍സ്റ്റാഗ്രാമിന് സമാനമായ നോട്ടിഫിക്കേഷന്‍ ബട്ടനും ആപ്പിലുണ്ട്.

വീ ആപ്പിനെ കുറിച്ച് ടിക് ടോക്ക് ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ലോകത്തെല്ലായിടത്തും ഇത് ലഭിക്കുമോ എന്ന് വ്യക്തമല്ല. നിശബ്ദമായി അവതരിപ്പിച്ച ഈ ആപ്പ് ചിലപ്പോള്‍ പിന്‍വലിക്കാനും സാധ്യതയുണ്ട്. ആപ്പ് ഉപയോഗിച്ച് നോക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് നോക്കാവുന്നതാണ്.

Top