CMDRF

വീണ്ടും വരവറിയിച്ച് ‘പാലേരിമാണിക്യം’

മമ്മൂട്ടി മൂന്ന് വേഷങ്ങളിലെത്തി വൻ വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' വീണ്ടും തിയേറ്ററുകളിലേക്ക്

വീണ്ടും വരവറിയിച്ച് ‘പാലേരിമാണിക്യം’
വീണ്ടും വരവറിയിച്ച് ‘പാലേരിമാണിക്യം’

മ്മൂട്ടി മൂന്ന് വേഷങ്ങളിലെത്തി വൻ വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ 4k പതിപ്പാണ് നിർമ്മാതാക്കൾ വീണ്ടും തിയേറ്ററിലെത്തിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ 4k അറ്റ്മോസ് പതിപ്പിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ് തിയേറ്ററിലെത്തിക്കുന്നത്.

Actor Mammootty

കൂടുതൽ വിവരങ്ങൾ ചുവടെ:

2009-ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രം, മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളായി മമ്മൂട്ടി നിറഞ്ഞാടി. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തി. മികച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും കരസ്ഥമാക്കി.

Also read: http://പ്രദർശനത്തിനൊരുങ്ങി ‘കഥ ഇന്നുവരെ’

മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ,ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ. നിർമ്മാണം-മഹാ സുബൈർ,ഏ വി അനൂപ്,ഛായാഗ്രഹണം-മനോജ് പിള്ള, സംഗീതം-ശരത്, ബിജിബാൽ. കഥ-ടി പി രാജീവൻ.

Top