പുതിയ സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നു: ടൊവിനോ

പുതിയ സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നു: ടൊവിനോ
പുതിയ സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നു: ടൊവിനോ

ലയാള സിനിമ മേഖലയിൽ പുതിയ സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി നടൻ ടൊവിനോ തോമസ്. പുരോഗമനപരമായ എന്തുകാര്യമാണെങ്കിലും തീർച്ചയായും നല്ലതാണെന്നും നടൻ പറഞ്ഞു. സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, അഞ്ജലി മേനോൻ, രാജീവ് രവി എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന വരുന്നത്.

പുതിയ സംഘടനയുടെ ചർച്ചയിൽ ഇതുവരെ ഞാൻ ഭാഗമല്ല. സിനിമയുടെ പ്രൊമോഷനിലായിരുന്നു ഇതുവരെ. പ്രൊഗസ്സീവായ എന്തുകാര്യമാണെങ്കിലും തീർച്ചയായും നല്ലതാണ്. എക്സിക്യുട്ടീവ് കമ്മിറ്റിയിൽനിന്ന് രാജിവെച്ചെങ്കിലും ഞാനിപ്പോഴും അമ്മ സംഘടനയിൽ അംഗമാണ്. മറ്റേത് സംഘടനയാണെങ്കിലും അതാണ് നല്ലത് എന്നുണ്ടെങ്കിൽ ഞാൻ അതിന്‍റെ ഭാഗമാകണം. അത്തരം സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നു -ടൊവിനോ പറഞ്ഞു.

Also Read: തന്റെ അർബുദ കാലത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് കൊറിയൻ നടൻ കിം വൂ

ഒരു പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ രൂപീകരണത്തിനായുള്ള ആലോചന എന്ന തലക്കെട്ടിൽ ഒരു കത്ത് സിനിമാ അണിയറ പ്രവർത്തകർക്കിടയിൽ വിതരണം ചെയ്താണ് തുടക്കം. കത്തിൽ ഒപ്പുവച്ചിരിക്കുന്നത് അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിക് അബു, രാജീവ് രവി തുടങ്ങിയവരാണ്. നിലവിൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് ബദലായി, പുരോഗമന കാഴ്ചപ്പാടുള്ള ഒരു സംഘടന എന്നതാണ് ഇവർ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. സിനിമ വ്യവസായം കാലഹരണപ്പെട്ട സംവിധാനങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നതെന്നും മറ്റു മേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ ഒട്ടും പുരോഗമനപരമല്ലെന്നും കത്ത് വിമർശിക്കുന്നു.

Top