ഡല്‍ഹി: കേന്ദ്ര വിഹിതം മുന്‍കൂറായി അടച്ചിട്ടും ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് തുക ലഭിച്ചില്ല. ക്ഷേമ പെന്‍ഷന്‍ പൂര്‍ണമായി ലഭിക്കാത്തത് 1.94 ലക്ഷം പേര്‍ക്ക്. സാങ്കേതിക പ്രശ്നമെന്നും ഉടന്‍ പരിഹരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഒരുമാസത്തെ സാമൂഹ്യക്ഷേമപെന്‍ഷന്‍ ചിലര്‍ക്ക് കിട്ടാത്തതിന് കാരണം കേന്ദ്രസര്‍ക്കാര്‍ സംവിധാനത്തിലെ സാങ്കേതിക പ്രശ്‌നങ്ങളാണെന്ന് സംസ്ഥാന ധനവകുപ്പ് അറിയിച്ചു. 52ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്. അതില്‍ 6.3ലക്ഷം പേര്‍ക്കാണ് കേന്ദ്രസഹായമുള്ളത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇവര്‍ക്ക് പബ്‌ളിക് ഫിനാന്‍സ് മാനേജ്‌മെന്റ് സിസ്റ്റം വഴിയാണ് പെന്‍ഷന്‍ നല്‍കുന്നത്.
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയ സാഹചര്യത്തില്‍ സംസ്ഥാന ധനവകുപ്പ് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടുവരുകയാണ്. പി എഫ് എം എസിലെ പ്രശ്‌നമാണ് തുക അക്കൗണ്ടില്‍ എത്താന്‍ തടസമായത്. അടുത്ത ദിവസം തന്നെ പരിഹാരമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.