CMDRF

ചെന്നൈയുടെ യുവ വിക്കറ്റ് കീപ്പര്‍ നന്നായി കളിച്ചു: റുതുരാജ് ഗെയ്ക്ക്വാദ്

ചെന്നൈയുടെ യുവ വിക്കറ്റ് കീപ്പര്‍ നന്നായി കളിച്ചു: റുതുരാജ് ഗെയ്ക്ക്വാദ്
ചെന്നൈയുടെ യുവ വിക്കറ്റ് കീപ്പര്‍ നന്നായി കളിച്ചു: റുതുരാജ് ഗെയ്ക്ക്വാദ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മത്സരത്തില്‍ ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്ക്വാദിന്റെയും ശിവം ദൂബെയുടെയും പ്രകടനം ചെന്നൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. എന്നാല്‍ മത്സര ശേഷം വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഗെയ്ക്ക്വാദ് നല്‍കിയത് മഹേന്ദ്ര സിംഗ് ധോണിക്കാണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തിരുന്നു. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ തിരിച്ചടി രോഹിത് ശര്‍മ്മയുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ ഒതുങ്ങിപ്പോയി. ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 എന്ന സ്‌കോറാണ് മുംബൈയ്ക്ക് നേടാന്‍ കഴിഞ്ഞത്.

ആറാം നമ്പറിലെത്തിയ ചെന്നൈയുടെ യുവ വിക്കറ്റ് കീപ്പര്‍ മൂന്ന് സിക്‌സുകള്‍ നേടി. അത് ഞങ്ങളെ ഏറെ സഹായിച്ചു. മത്സര ഫലത്തിലെ വ്യത്യാസം ആ 20 റണ്‍സാണെന്ന് റുതുരാജ് പറഞ്ഞു. പേസര്‍ മതീഷ പതിരാനയെയും റുതുരാജ് പ്രശംസിച്ചു. ഞങ്ങളുടെ മലിംഗ നന്നായി പന്തെറിഞ്ഞു. ആ യോര്‍ക്കറുകള്‍ മറക്കാന്‍ കഴിയില്ല. ഒപ്പം തുഷാര്‍ ദേശ്പാണ്ഡെയും ഷര്‍ദുള്‍ താക്കൂറും മികച്ച പ്രകടനം കാഴ്ചവെച്ചെന്നും റുതുരാജ് വ്യക്തമാക്കി.

Top