CMDRF

വരുന്നത് അതിശക്ത മഴ; കേരളത്തിന് പുതിയ ഭീഷണിയായി പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു

വരുന്നത് അതിശക്ത മഴ; കേരളത്തിന് പുതിയ ഭീഷണിയായി പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു
വരുന്നത് അതിശക്ത മഴ; കേരളത്തിന് പുതിയ ഭീഷണിയായി പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ അതിശക്തമഴ 5 ദിവസം തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. ചക്രവാതച്ചുഴിക്ക് പിന്നാലെ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതാണ് കേരളത്തിലെ മഴ ഭീഷണി വർധിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ഈ സാഹചര്യത്തിൽ വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ആന്ധ്രാപ്രദേശ് തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്തു പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു. ഇതിന്റെ ഫലമായി ഒറ്റപെട്ട സ്ഥലങ്ങളിൽ ജൂലൈ 13 മുതൽ 17 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Top